മാർപാപ്പയോടൊപ്പം പ്രാർത്ഥിക്കാം: ജനുവരി 18

ഈശോയോടൊപ്പം സുപ്രഭാതം
സ്വർഗ്ഗീയ പിതാവേ, ഈ പ്രഭാതത്തിൽ നിന്റെ സഹായത്തിനായി ഞാൻ കാത്തു നിൽക്കുന്നു. എന്റെ സ്വാർത്ഥതയെ അതിജീവിക്കുവാനും ഉദാര മനസ്സുള്ളവനാകാനും  ഇന്നേദിനം എന്നെ നീ ഒരുക്കണമേ. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി എന്നെത്തന്നെ സംലഭ്യനാക്കാൻ  പരിശുദ്ധാത്മാ അഭിഷേകം നൽകി എന്നെ അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിലെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം
“ജീവൻ, പ്രത്യേകമായി അതു ബലഹീനവും ദുർബലമായിരിക്കുമ്പോഴും സ്വാഗതം ചെയ്യുവാനും സ്നേഹിക്കുവാനും നമ്മുടെ കണ്ണുകൾ തുറക്കുന്നതു ദൈവവചനമാണ് (ഫ്രാൻസീസ് പാപ്പ). ഈശോയെ നിന്റെ വചനത്താൽ എന്റെ കണ്ണുകൾ തുറക്കണമേ.

ഈശോയോടൊപ്പം രാത്രി
“യാക്കോബിന്‍െറ ദൈവം തുണയായിട്ടുള്ളവന്‍, തന്‍െറ ദൈവമായ കര്‍ത്താവില്‍ പ്രത്യാശ വയ്‌ക്കുന്നവന്‍, ഭാഗ്യവാന്‍” (സങ്കീര്‍ത്തനങ്ങള്‍ 146:5). ദൈവമേ, ഇന്നേ ദിനം അവസാനിക്കുമ്പോൾ ഞാൻ കണ്ടുമുട്ടിയവർക്കു നിന്റെ സ്നേഹം പകർന്നു നൽകാൻ കിട്ടിയ അവസരങ്ങൾക്കു ഞാൻ നന്ദി പറയുന്നു. മറ്റുള്ളവരോടു വേദനയോടെ ഞാൻ പെരുമാറിയെങ്കിൽ എന്നോടു പൊറുക്കണമേ. ദൈവമേ ഈ രാത്രിയിൽ എന്നോടൊത്തു വസിക്കണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.