മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഡിസംബർ 1

ഈശോയോടൊപ്പം സുപ്രഭാതം

നിത്യനായ പിതാവേ, നിന്റെ പ്രിയ പുത്രന്റെ വരവിനായി കാത്തൊരുങ്ങുന്ന ഈ കാലത്തിൽ സുവിശേഷം ജീവിക്കുവാനും നിന്റെ സ്നേഹ ദൗത്യത്തിൽ പങ്കുചേരാനും എന്നെ യോഗ്യനാക്കണമേ. നിന്റെ പരിശുദ്ധ ഹൃദയത്തോടു ഐക്യപ്പെട്ടുകൊണ്ട്  പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ ഇന്നത്തെ എന്റെ ജീവിതം കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“യേശു നമ്മളെ അവന്റെ കാരുണ്യത്തിന്റെ സാക്ഷികൾ എന്ന നിലയിൽ സന്തോഷത്തിന്റെയും സമാശ്വാസത്തിന്റെയും വാഹകരാകാൻ വിളിക്കുന്നു.(ഫ്രാൻസീസ് പാപ്പ )

ഈശോയോടൊപ്പം രാത്രി

“കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന്‌ അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.(ഏശയ്യാ 55:6 ).ദൈവമേ, എന്റെ  വഴിയിൽ  നി തന്ന സ്നേഹ സാന്നിധ്യത്തിനു ഞാൻ നന്ദി പറയുന്നു.  ഇന്നേദിനം നിന്റെ വഴികൾ പിഞ്ചെല്ലാതെ എന്റെ അയൽക്കാരെ അവഗണിച്ചതിനു  എന്നോടു  ക്ഷമിക്കണമേ.  ദൈവമേ ഈ രാത്രിയിൽ എന്നെ നീ സൗഖ്യപ്പെടുത്തണമേ.  നാളെ നിന്റെ  നിമന്ത്രണങ്ങൾക്ക് കാതോർത്ത്   സ്നേഹത്തിന്റെയും എളിമയുടെയും വഴികളിലൂടെ സഞ്ചരിക്കാൻ  എന്നെ സഹായിക്കേണമേ.  ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.