മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം ആഗസ്റ്റ് 8

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവായ ദൈവമേ, വിശുദ്ധ ഡോമിനിക്കിന്റെ ഓർമ്മയാചരിക്കുന്ന ഈ ദിനത്തിൽ, നിന്റെ പ്രിയ പുത്രിയായ പരിശുദ്ധ മറിയത്തോടുള്ള സ്നേഹത്താൽ എരിഞ്ഞ വിശുദ്ധനെപ്പോലെ ദൈവമാതൃ ഭക്തിയിൽ വളരാൻ ഇന്നേ ദിനം എന്നെ സഹായിക്കണമേ. അങ്ങനെ ദൈവരാജ്യത്തിന്റെ വളർച്ചയിൽ പരിശുദ്ധ അമ്മയോടൊപ്പം സഹകാരിയാകുവാൻ എനിക്കു കൃപ നൽകണമേ. ഇന്നേ ദിനത്തിലെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“മറിയം സുവിശേങ്ങളിൽ അധികം സംസാരിക്കുന്നില്ല, അവൾ വലിയ പ്രഭാഷണങ്ങൾ നടത്തുന്നില്ല, വിസ്മയകരമായ കാര്യങ്ങൾ ചെയ്യുന്നില്ല, പക്ഷേ മറിയം അവളുടെ മകന്റെ ജീവനും ദൗത്യവും സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു, അതിനാൽ അവൻ സ്നേഹിക്കുന്ന എല്ലാരും മറിയത്തിന്റെ സംരക്ഷണയിലാണ്” (ഫ്രാൻസീസ് പാപ്പ)

ഈശോയോടൊപ്പം രാത്രി

“ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടുകൂടെ!” (ലൂക്കാ 1:28) ദൈവമേ എന്റെ അയൽവാസികൾക്ക് കൊച്ചു പുഞ്ചിരിയിലൂടെയും, നന്മ പ്രവൃത്തികളിലൂടെയും സന്തോഷം പകരാൻ സാധിച്ചതിനു നന്ദി പറയുന്നു. ഇന്നേ ദിനം നിന്റെ വിശുദ്ധിയിൽ പൂർണ്ണമായി പങ്കു ചേരാൻ ഞാൻ വൈമനസ്യം കാണിച്ചുതിനു എന്നോട് ക്ഷമിക്കണമേ. നാളെ, സന്തോഷ പൂർവ്വമായ പെരുമാറ്റത്തിലൂടെ യേശുവിൽ നിന്നു ഞാൻ സ്വീകരിച്ച സന്തോഷവും, ആനന്ദവും മറ്റുള്ളവർക്ക് പകർന്നു നൽകാൻ എനിക്ക് കൃപ നൽകേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.