ലത്തീൻ: മെയ് 01 ബുധൻ മത്താ 13: 54 – 58 തച്ചന്റെ മകൻ

ഇന്ന് തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാളാണ്. 1955-ൽ 12-ാം പീയൂസ് പാപ്പ ഈ തിരുനാൾ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത് എല്ലാരും തൊഴിലിന്റെ  മഹാത്മ്യത്തെ മനസിലാക്കട്ടെ എന്നാണ്.

ഇന്നത്തെ വചനത്തിൽ ക്രിസ്തുവിന്റെ പഠനങ്ങളും അത്ഭുതങ്ങളും കാണുമ്പോൾ സ്വന്തം ദേശക്കാരായ ജനം അവനിൽ അത്ഭുതപ്പെടുന്നത് കാണുന്നു. അവർ ക്രിസ്തുവിലുള്ള ദൈവത്വത്തെക്കാൾ മനുഷ്യത്വത്തിലാണ് നോക്കുന്നത്. ദൈവപുതൻ എന്നതിലധികമായി തങ്ങൾക്ക് പരിചിതനായ തച്ചന്റെ മകൻ എന്ന രീതിയിലാണ് അവർ ക്രിസ്തുവിനെ പരാമർശിക്കുന്നത്. എന്റെ വിശ്വാസം എപ്രകാരമാണ്? ക്രിസ്തുവിനെ എന്റെ  രക്ഷകനായി സ്വീകരിക്കാനുള്ള എന്റെ വിശ്വാസം ഇനിയും ആഴപ്പെടേണ്ടിയിരിക്കുന്നോ എന്ന് നമുക്ക് ഈ ദിനം ചിന്തിക്കാം. വി. യൗസേപ്പിനെ പോലെ ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിൽ നമുക്ക് ജീവിക്കാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.