ദൈവേഷ്ടത്തെ സമാധാനത്തോടെ ഉള്‍ക്കൊള്ളാന്‍ ഈ പ്രാര്‍ത്ഥന ഉപകാരപ്പെടുത്താം

പലപ്പോഴും ദൈവത്തോട് നാം പ്രാര്‍ത്ഥിക്കാറുണ്ട്. എന്നെക്കുറിച്ചുള്ള അങ്ങയുടെ പദ്ധതി വെളിപ്പെടുത്തി നല്‍കണമേ എന്ന്. എന്നാല്‍ ദൈവഹിതം ഏതെങ്കിലും വിധത്തില്‍ വെളിപ്പെട്ടാലും പലപ്പോഴും അത് അതേപടി ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കാറില്ല. കാരണം അതിന്മേലുള്ള നമ്മുടെ ഇഷ്ടം മറ്റൊന്നായിരിക്കും. അങ്ങനെ വരുമ്പോള്‍ ചെയ്യേണ്ട കാര്യമാണ്, ദൈവമേ അങ്ങയുടെ പദ്ധതി ഉള്‍ക്കൊള്ളാനുള്ള കൃപയും ശക്തിയും നല്‍കണമേ എന്ന് പ്രാര്‍ത്ഥിക്കുക എന്നത്.

ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന പുസ്തകത്തില്‍ തോമസ് കെംപിസ് അപ്രകാരമുള്ള ഒരു പ്രാര്‍ത്ഥന പരിചയപ്പെടുത്തുന്നുണ്ട്. സമാധാനവും സ്വസ്ഥതയും കൊണ്ട് ഹൃദയത്തെയും മനസിനെയും നിറയ്ക്കണമേ എന്ന് ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിക്കാമെന്നാണ് അദ്ദേഹം പറയുന്നത്…

‘ ഓ കരുണാമയനായ കര്‍ത്താവേ, അങ്ങയുടെ കൃപയാല്‍ എന്നെ നിറയ്ക്കണമേ. എന്റെ കൂടെ ആയിരിക്കണമേ, എന്നോടുകൂടി പ്രവര്‍ത്തിക്കണമേ, അവസാനം വരെയും എനിക്ക് ശക്തിയായി കൂടെയായിരിക്കണമേ. എന്റെ ഇഷ്ടത്തിനുവേണ്ടി ആഗ്രഹിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും അവിടുത്തെ തിരുഹിതം നിറവേറുമാകട്ടെ. അങ്ങയുടെ ഇഷ്ടമാകട്ടെ, എന്റെയും. അങ്ങയുടെ ഇഷ്ടത്തിന് എതിരായത് ആഗ്രഹിക്കാന്‍ പോലും എനിക്ക് ഇടവരാതിരിക്കട്ടെ. അങ്ങിലാകട്ടെ, എന്റെ സമാധാനവും പ്രത്യാശയും. അങ്ങയെക്കൂടാതെ ഞാന്‍ ഒന്നുമല്ലെന്നും ഒന്നും സാധിക്കില്ലെന്നുമുള്ള വസ്തുത ഞാന്‍ മറക്കാതിരിക്കട്ടെ. ആമ്മേന്‍’.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.