വിശുദ്ധ കൊച്ചുത്രേസ്യ എഴുതിയ ഉണ്ണീശോയോടുള്ള പ്രാർത്ഥന

ഉണ്ണീശോയെ ജീവിതത്തിൽ ഉടനീളം കൂടെ കൂട്ടിയ പുണ്യവതിയാണ് വിശുദ്ധ കൊച്ചു ത്രേസ്യ. തന്റെ ജീവിതത്തിലെ ഏതൊരു കുഞ്ഞു കാര്യവും കൊച്ചുത്രേസ്യ ഉണ്ണീശോയുമായി പങ്കുവച്ചിരുന്നു. ഉണ്ണീശോയുടെ കയ്യിലെ ഒരു പാവയാണ് താനെന്നു കൊച്ചു ത്രേസ്യ വിശ്വസിച്ചിരുന്നു.

ക്രിസ്തുമസിനായി ഒരുങ്ങുന്ന ഈ സമയം ഉണ്ണീശോയോടു പ്രാർത്ഥിക്കുവാൻ വിശുദ്ധ കൊച്ചുത്രേസ്യ പഠിപ്പിക്കുന്ന വളരെ മനോഹരമായ ഒരു പ്രാർത്ഥന ഉണ്ട്. ആ പ്രാർത്ഥന ഇതാ:

എന്റെ പ്രിയ ഉണ്ണീശോയെ, എന്റെ ഏക സമ്പാദ്യമേ, എന്നെ പൂർണ്ണമായും അങ്ങയുടെ ഹിതത്തിനു സമർപ്പിക്കുന്നു. അങ്ങയുടെ പിഞ്ചിരിച്ചു കൊണ്ടുള്ള വിളി കേൾക്കുന്നതിനേക്കാൾ സന്തോഷകരമായി മറ്റൊന്നും ഇല്ല. അങ്ങയുടെ പരിശുദ്ധമായ  ബാല്യത്തിന്റെ മഹത്വങ്ങളും സദ്ഗുണങ്ങളും എനിക്കു തരേണമേ. അങ്ങനെ ഞാൻ സ്വർഗ്ഗത്തിൽ ജനിക്കുമ്പോൾ മാലാഖമാരും വിശുദ്ധരും എന്നെ അങ്ങയുടെ കുഞ്ഞു മണവാട്ടിയായി കണക്കാക്കട്ടെ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.