പട്ടാളക്കാരുടെ സുരക്ഷിതത്വത്തിനായുള്ള പ്രാര്‍ത്ഥന 

    ഇന്ന് നാം സുരക്ഷിതരായി കിടന്നുറങ്ങുന്നതില്‍ നമ്മുടെ രാജ്യത്തെ സൈനികര്‍ക്കു പ്രധാനമായ പങ്കുണ്ട്. സ്വന്തം ജീവനെ അവഗണിച്ച് രാജ്യത്തെ കോടാനുകോടി ആളുകളെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കുന്നതിനായി തണുപ്പത്തും വെയിലത്തും ജോലി ചെയ്യുന്നവരാണ് പട്ടാളക്കാര്‍.

    നാം എപ്പോഴെങ്കിലും പട്ടാളക്കാര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ സമയം കണ്ടെത്തിയിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇനിയുള്ള നമ്മുടെ പ്രാര്‍ത്ഥനയില്‍ അവരെ കൂടി ഓര്‍ക്കാം. അതിനായി നിങ്ങളെ സഹായിക്കുന്ന ഒരു ചെറിയ പ്രാര്‍ത്ഥന ഇതാ:

    ‘അത്യുന്നതനായ ദൈവമേ, നിന്നില്‍ ശരണം വയ്ക്കുന്ന എല്ലാവരിലേയ്ക്കും അങ്ങയുടെ ദൈവികമായ ആനന്ദം അങ്ങ് പകരുമല്ലോ. തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന പട്ടാളക്കാരെ അങ്ങ് സംരക്ഷിക്കണമേ. എല്ലാവിധ അപകടങ്ങളില്‍ നിന്നും ശാരീരികമായ മുറിവുകളില്‍ നിന്നും അങ്ങയുടെ ശക്തമായ കരത്താല്‍ അവരെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണമേ. അങ്ങയുടെ സ്‌നേഹ ശക്തിയാല്‍ അവര്‍ തങ്ങളുടെ ഭവനത്തിലേയ്ക്ക്, പ്രിയപ്പെട്ടവരുടെ പക്കലേയ്ക്ക് എത്തിച്ചേരുവാന്‍ ഇടയാകട്ടെ. അങ്ങനെ അങ്ങയുടെ കരുതലുള്ള സ്‌നേഹം പ്രകീര്‍ത്തിക്കപ്പെടട്ടെ . അങ്ങയുടെ പുത്രനായ ഈശോയിലൂടെ ഈ യാചനകള്‍ അങ്ങേയ്ക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ആമ്മേന്‍.’

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.