ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍

ഒരു ക്രൈസ്തവനെ സംബന്ധിച്ച് കടമയും കര്‍ത്തവ്യവുമാണ് ശുദ്ധീകരണ സ്ഥലത്ത് സങ്കടമനുഭവിക്കുന്ന ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക, അതുവഴിയായി സ്വര്‍ഗം പ്രാപിക്കാന്‍ അവരെ സഹായിക്കുക എന്നത്. വി. ജെര്‍ത്രൂദിനെപ്പോലുള്ള അനവധി വിശുദ്ധരിലൂടെയും സഭാപിതാക്കന്മാരിലൂടെയും അതിന്റെ പ്രാധാന്യം നമുക്ക് വെളിപ്പെട്ടു കിട്ടുകയും ചെയ്തിട്ടുണ്ട്. എങ്കിലും പല കാരണങ്ങളാല്‍ മരിച്ച വിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പലരും വിട്ടുപോകാറുണ്ട്. എന്നാല്‍, ശുദ്ധീകരാത്മാക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നമുക്കും പലതരത്തിലുള്ള അനുഗ്രഹങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നത് മറക്കാതിരിക്കാം. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടി നാം ചെയ്യുന്ന പുണ്യപ്രവര്‍ത്തികളുടെയും പ്രാര്‍ത്ഥനകളുടെയും ഏതാനും ഫലങ്ങള്‍ ഇവയാണ്…

1. ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ചിന്തകള്‍ നമ്മളില്‍ എപ്പോഴും നിലനിര്‍ത്തുന്നു.

2. നമ്മില്‍ എപ്പോഴും ആത്മീയത നിലനിര്‍ത്തുന്നു.

3. നമുക്ക് മുമ്പില്‍ ശുദ്ധീകരണസ്ഥലമെന്ന സിദ്ധാന്തത്തെ നിലനിര്‍ത്തുന്നു.

4. അവ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞവര്‍ക്കായുള്ള ഒരു കാരുണ്യപ്രവര്‍ത്തിയാണ്.

5. അവ ദൈവത്തിന്റെ മഹത്വത്തെ പ്രചരിപ്പിക്കുവാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്.

6. അവ യേശു, മറിയം, വിശുദ്ധര്‍ തുടങ്ങിയവരുടെ ആദരവിന്റെ നിവൃത്തി കൂടിയാണ്.

7. അവ പാപത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ വികസിപ്പിക്കുകയും, പാപത്തെക്കുറിച്ചുള്ള ഭീതി നമ്മളില്‍ ഉളവാക്കുകയും ചെയ്യുന്നു.

8. അവ തിരുസഭയുടെ ആത്മാവുമായി നമ്മളെ സൗഹാര്‍ദ്ദത്തില്‍ നിലനിര്‍ത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.