മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: നവംബർ 3

ഈശോയോടൊപ്പം സുപ്രഭാതം

ദയാനിധിയായ പിതാവേ, വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ ദിനത്തിൽ, വിശുദ്ധ മാർട്ടിനെ എളിയ ജീവിതത്തിൽ നിന്നു നിത്യമായ മഹത്വത്തിലേക്ക് ആനയിച്ച അങ്ങേ കരുണയെ ഞാൻ വാഴ്ത്തുന്നു. വിശുദ്ധന്റെ മാതൃകയെ പിഞ്ചെന്ന് എളിയ ജീവിതത്തിലൂടെ ദൈവരാജ്യ വ്യാപനത്തിനു വേണ്ടി ആത്മാർത്ഥമായി  അധ്വാനിക്കുവാൻ കൃപ നൽകണമേ. എത്ര നിസ്സാരമായ ജോലി ആയാലും അങ്ങയുടെ സ്നേഹത്താൽ നിറഞ്ഞു ഹൃദയവിശാലതയോടെ ചെയ്യുവാൻ എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“എല്ലാം- അടിച്ചുവാരലും, പച്ചക്കറി അരിയുന്നതും, പൂന്തോട്ടത്തിലെ കള പറിക്കുന്നതും, രോഗികളെ  കാത്തിരിക്കുന്നതും, ദൈവത്തിനു സമർപ്പിക്കുകയാണങ്കിൽ അതു പ്രാർത്ഥനയാകും.” (വി. മാർട്ടിൻ ഡി പോറസ്)

ഈശോയോടൊപ്പം  രാത്രി

“അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്താ 11: 28). ദൈവമേ ഇന്നേ ദിനത്തിൽ ഞാൻ ചെയ്ത ഏറ്റവും എളിയ കാര്യങ്ങളിൽ പോലും നിന്റെ അദൃശ്യ സാന്നിധ്യം നൽകിയതിനു ഒരായിരം നന്ദി. എളിമയുടെ വഴികളിലൂടെ നടക്കാതെ എന്റെ തന്നെ മഹത്വം ലക്ഷ്യമാക്കി ഞാൻ പ്രവർത്തിച്ചതിനു  മാപ്പു ചോദിക്കുന്നു.  ദൈവമേ ഈ രാത്രിയിൽ ദയവായി നീ എന്റെ കൂടെ വന്ന് വിശുദ്ധ മാർട്ടിനെപ്പോലെ എളിമയുള്ള ഹൃദയം നൽകി എന്നെ രൂപാന്തരപ്പെടുത്തണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.