വിശുദ്ധ കുർബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

സ്നേഹപിതാവായ ദൈവത്തിന്റെ രക്ഷാകരസംഭവം വിശുദ്ധ കുര്‍ബാനയിൽ കേന്ദ്രീകൃതമാണ്. അതായത്, രക്ഷാകരപദ്ധതിയുടെ കേന്ദ്രം വിശുദ്ധ കുർബാനയാണ്‌. ലോകസ്ഥാപനത്തിനു മുമ്പേ മനുഷ്യനോടൊത്തായിരിക്കുവാൻ വേണ്ടി ദൈവം കണ്ട സ്വപ്നം വിശുദ്ധ കുർബാനയായിരുന്നു. ഉല്പത്തി, ഉടമ്പടികൾ, മന്ന, വാഗ്ദാനപേടകം തുടങ്ങിയവയെല്ലാം വിശുദ്ധ കുർബാനയുടെ പ്രതീകങ്ങളായിരുന്നു. വിശുദ്ധ കുർബാനാകേന്ദ്രീകൃതമാണ് തിരുസ്സഭയും. അതുകൊണ്ടാണ് ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാകുന്നത്.

വിശുദ്ധ കുർബാനയില്ലാത്ത ക്രൈസ്തവജീവിതത്തെ പറ്റി ചിന്തിക്കുവാൻ സാധിക്കുമോ..?എന്നാൽ, ഇന്നും വിശുദ്ധ കുർബാന ശരിയായി മനസ്സിലാക്കപ്പെടുന്നില്ല. ആരാണ് ശ്രമിക്കേണ്ടത്..? ഞാൻ. ഞാൻ ശ്രമിക്കണം.

നമുക്ക് പഠിക്കാം. ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ കേന്ദ്രം വിശുദ്ധ കുർബാനയാണ്. ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാണ്. എന്റെ കുടുംബത്തിന്റെ, വ്യക്തിജീവിതത്തിന്റെ കേന്ദ്രം വിശുദ്ധ കുർബാനയാണ്.