പാപ്പായുടെ ആഫ്രിക്കൻ സന്ദർശനം സെപ്റ്റംബറിൽ 

മൊസാംബിക്ക്, മഡഗാസ്കർ, മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്ന അപ്പസ്തോലിക സന്ദർശനം സെപ്റ്റംബർ 4 മുതൽ 10 വരെ നടക്കും എന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെയാണ് വത്തിക്കാൻ ഔദ്യോഗികമായി പാപ്പായുടെ ആഫ്രിക്കൻ പര്യടന വിശദാ൦ശങ്ങൾ പുറത്തുവിട്ടത്.

വിശുദ്ധ കുർബാനയും മതസൗഹാർദ്ദ കൂട്ടായ്മകളും യുവജനങ്ങളും രാഷ്ട്രീയക്കാരുമായുള്ള സംവാദങ്ങളും ഉൾപ്പെട്ടതായിരിക്കും ഈ സന്ദർശനം.  സെപ്റ്റംബർ 4-ാം തീയതി രാവിലെ 8 മണിക്ക് റോമിലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന പാപ്പാ വൈകുന്നേരം 6:30-തോടെ മാപ്പുട്ടോ വിമാനത്താവളത്തിൽ എത്തും. ഔദ്യോഗികമായ സ്വീകരണങ്ങൾക്കുശേഷം സെപ്റ്റംബർ 5-ാം തീയതി സന്ദർശന പരിപാടികൾ ആരംഭിക്കും.

6-ാം തീയതി സിംപെറ്റോ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുന്ന പാപ്പാ, അന്ന് ഉച്ചയോടെ മഡഗാസ്‌ക്കാറിലേയ്ക്ക് തിരിക്കും. മഡഗാസ്‌ക്കർ സന്ദർശനം 8-ാം തീയതി പൂർത്തിയാക്കി, 9-ാം തീയതി രാവിലെ മൗറീഷ്യസിലേയ്ക്ക് എത്തും. തുടർന്ന് ഔദ്യോഗിക സന്ദർശനത്തിനു ശേഷം 10-ാം തീയതി രാവിലെ റോമിലേയ്ക്ക് മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.