സ്നേഹത്തിന്‍റെ യഥാർത്ഥ മുഖം കരുണയാണ്: പാപ്പാ

സ്നേഹത്തിന്‍റെ യഥാർത്ഥ മുഖം കരുണയാണ് എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. തന്റെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം വെളിപ്പെടുത്തിയത്.

“സ്നേഹത്തിന്‍റെ യഥാർത്ഥ മുഖം കരുണയാണ്. അത് പരിശീലിക്കുന്നതിലൂടെ, നാം ക്രിസ്തുവിന്‍റെ ശിഷ്യരായിത്തീരുകയും പിതാവായ ദൈവത്തിന്‍റെ ഹൃദയത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു” പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.