ചരിത്രത്തിലുടനീളം സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവ്: മാര്‍പാപ്പ

ചരിത്രത്തിലുടനീളം സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നും അതിനാല്‍ കത്തോലിക്കാ സഭയ്ക്ക് നിശ്ചലയായി നില്‍ക്കാന്‍ സാധിക്കുകയില്ലെന്നും ഫ്രാന്‍സിസ് പാപ്പാ. “ഇന്ന് കര്‍ത്താവ് നമ്മെ ക്ഷണിക്കുന്നത് പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ക്കായി നമ്മുടെ ഹൃദയങ്ങള്‍ തുറക്കുന്നതിനു വേണ്ടിയാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളോട് വിധേയത്വം പുലര്‍ത്തിക്കൊണ്ടാണ് സഭ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പരിശുദ്ധാത്മാവ് ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യം നിരന്തരം അനുഭവവേദ്യമാക്കുകയും ചെയ്യുന്നു” – പാപ്പാ പറഞ്ഞു.

യേശു പിതാവിങ്കലേയ്ക്ക് മടങ്ങിപ്പോയെങ്കിലും തന്റെ ശിഷ്യന്മാരെ തുടര്‍ന്നും ശക്തിപ്പെടുത്താനും നയിക്കാനും പഠിപ്പിക്കാനും വേണ്ടി പരിശുദ്ധാത്മാവിനെ അയയ്‌ക്കുന്നു. പരിശുദ്ധാത്മാവിലൂടെയാണ് യേശു തന്റെ പ്രവര്‍ത്തികള്‍ സഭയില്‍ ചെയ്യുന്നത് – പാപ്പാ കൂട്ടിച്ചേര്‍ത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.