പാപത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പാ നല്‍കുന്ന നിര്‍ദ്ദേശം

പാപത്തിലേക്കുള്ള വഴി തെളിക്കുന്നത് ചെറിയ പ്രലോഭനങ്ങള്‍ക്കു മുന്നില്‍ ശിരസ്സ് കുനിച്ചുകൊടുക്കുന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പാ മുന്നറിയിപ്പ് നല്‍കി. നമ്മുടെ ആത്മാവില്‍ നാം ചെറിയ ചെറിയ പ്രലോഭനങ്ങള്‍ വളരാന്‍ അനുവദിക്കുമ്പോള്‍ നമ്മില്‍ പാപം വളരുകയും നാം അതില്‍ വീഴുകയും ചെയ്യുന്നു. അപ്പോള്‍ നമ്മുടെ വീഴ്ചകളില്‍ നാം ഒഴികഴിവുകള്‍ പറഞ്ഞു തുടങ്ങും – മാര്‍പാപ്പാ ഓര്‍മ്മിപ്പിച്ചു.

നമ്മുടെ ഹൃദയത്തെ നന്മയില്‍ നിന്ന് തിന്മയിലേക്ക് വീഴ്ത്തുന്ന പ്രക്രിയ നമ്മുടെ ഉള്ളില്‍ പതുക്കെപ്പതുക്കെ വളര്‍ന്ന് മറ്റുള്ളവരെയും ബാധിച്ച് അവസാനം ഒഴികഴിവുകള്‍ കണ്ടെത്തുന്നതാണെന്ന് പാപ്പാ വിശദമാക്കി. നാം പാപത്തിലാണെന്ന് മനസ്സിലായാല്‍ ഉടനെ ദൈവത്തോട് നാം മാപ്പ് യാചിക്കണം. അതാണ് ആദ്യപടി – പാപ്പാ പറഞ്ഞു. ‘അപ്പോള്‍ നമ്മള്‍ ചോദിക്കുന്നു. ഞാന്‍ എങ്ങനെയാണ് വീണത്? ഇതെല്ലാം എങ്ങനെയാണ് തുടങ്ങിയത്? എങ്ങനെയാണ് പാപം വളര്‍ന്നതും എന്നെ രോഗബാധ പോലെ ബാധിച്ചതും? അവസാനം എന്റെ വീഴ്ചയെ ഞാന്‍ ന്യായീകരിച്ചു.’

‘പിശാച് തന്ത്രശാലിയാണ്. ഘട്ടം ഘട്ടമായാണ് അവന്‍ മനുഷ്യരെ കെണിയില്‍പെടുത്തുന്നത്. ചെറിയ ഒരു കാര്യത്തില്‍ തുടങ്ങുന്നു; ഒരു ആഗ്രഹത്തില്‍. എന്നിട്ട് അത് വളരുന്നു, മറ്റുള്ളവരിലേക്ക് പടരുന്നു, അവസാനം സ്വയം ന്യായീകരിക്കുന്നു’ – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.