ജീവിതത്തിന് അര്‍ത്ഥവും സമൃദ്ധിയും കൈവരാന്‍ ചെയ്യേണ്ടതെന്തെന്ന് പഠിപ്പിച്ച് മാര്‍പാപ്പ

ദൈവം തന്ന കഴിവുകള്‍ മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കുമ്പോള്‍ ദൈവം നമുക്ക് പ്രതിഫലമേകുമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. “നാം എല്ലാവരും വ്യത്യസ്തമായ കഴിവുകളാല്‍ സമ്പന്നരാണ്. ദൈവം തന്ന ഈ കഴിവുകള്‍ ദൈവത്തെയും നമ്മുടെ സഹോദരങ്ങളെയും ശുശ്രൂഷിക്കാന്‍ വിനിയോഗിക്കുമ്പോള്‍ നമ്മുടെ കഴിവുകളും സമ്പാദ്യവും ഫലം പുറപ്പെടുവിക്കും. അപ്പോള്‍ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥവും സമൃദ്ധിയും കൈവരും” – പാപ്പാ പറഞ്ഞു.

യേശുക്രിസ്തുവിനെ സ്വീകരിച്ച് ലോകത്തിനു നല്‍കിയ പരിശുദ്ധ അമ്മയില്‍ നിന്ന് മാതൃക ഉള്‍ക്കൊണ്ട് പാവങ്ങളിലേയ്ക്ക് എങ്ങനെ എത്തിച്ചേരാമെന്ന് ക്രിസ്ത്യാനികള്‍ പഠിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.