ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഫ്രാന്‍സിസ് പാപ്പാ രണ്ടാം സ്ഥാനത്ത്

സമൂഹ മാധ്യമമായ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന സജീവനേതാക്കളില്‍ ഫ്രാന്‍സിസ് പാപ്പാ രണ്ടാമത്. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ 70 മില്യണ്‍ കടന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലിസ്റ്റില്‍ ഒന്നാമത്.

പ്രധാനമന്ത്രിക്ക് തൊട്ടു പിന്നില്ലായി ഫ്രാന്‍സിസ് മാര്‍പാപ്പയാണുള്ളത്. 5.3 കോടി ഫോളോവേഴ്‌സാണ് അദ്ദേഹത്തിനുള്ളത്. മൂന്നാമതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും (3.9 കോടി) നാലാമനായി യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുമാണുള്ളത് (129.8 ദശലക്ഷം).

വിവാദങ്ങള്‍ രൂക്ഷമാണെങ്കിലും ഡൊണാള്‍ഡ് ട്രംപിന് 8.8 കോടി ഫോളോവേഴ്സ് ഉണ്ട്. രാജ്യത്തെ ഞെട്ടിച്ച ക്യാപിറ്റല്‍ കലാപത്തെ തുടര്‍ന്ന് ട്രംപിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത് 7.1 ദശലക്ഷം ആളുകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.