ജീന്‍ വാനിയരിന്റെ നിര്യാണത്തില്‍ പാപ്പായുടെ അനുശോചനം

ആര്‍ക് സമൂഹത്തിന്റെ സ്ഥാപകനായ ജീന്‍ വാനിയറിന്റെ (JEAN VANIER) നിര്യാണത്തില്‍ പാപ്പാ അനുശോചനം രേഖപ്പെടുത്തി. സമൂഹത്തില്‍ ദുര്‍ബ്ബലരായിരുന്നവരെയും തിരസ്‌കരിക്കപ്പെട്ടവരെയും സ്വന്തം സഹോദരീ- സഹോദരങ്ങളായി സ്വീകരിക്കുകയും സമൂഹത്തിന്റെയും മതത്തിന്റെയും പേരില്‍ വ്യത്യാസമില്ലാതെ എല്ലാവരെയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് ജീന്‍ വാനിയര്‍ എന്ന് പാപ്പാ സന്ദേശത്തില്‍ സൂചിപ്പിച്ചു.

അദ്ദേഹം സ്ഥാപിച്ച ‘ആര്‍ക്ക്’ സമൂഹത്തെ ദൈവം രക്ഷിക്കട്ടെയെന്നും ജീന്‍ വാനിയരിന്റെ പ്രചോദനം സ്വീകരിച്ചുകൊണ്ട് എല്ലാ സമൂഹങ്ങളും ആനന്ദത്തിന്റെയും ക്ഷമയുടെയും വേദികളായി മാറട്ടെയെന്നും വൈകല്യങ്ങള്‍ എന്തായാലും എല്ലാവരും ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും സാഹോദര്യം നിറഞ്ഞ ലോകത്തില്‍ പങ്കാളികളാകാന്‍ എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു. ജീന്‍ വാനിയരിന്റെ ശവസംസ്‌കാര ചടങ്ങില്‍ വിവിധ മതനേതാക്കളും സഭാ മേലദ്ധ്യക്ഷന്മാരും പങ്കെടുത്തു.

തത്വചിന്തകനും എഴുത്തുകാരനും അറിയപ്പെടുന്ന മനുഷ്യശാസ്ത്രജ്ഞനും ARK , FAITH AND LIGHT എന്ന പേരില്‍ അറിയപ്പെടുന്ന ബുദ്ധിവൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്നു ജീന്‍ വാനിയര്‍. അദ്ദേഹം സ്ഥാപിച്ച അഞ്ചംഗ സംഘടന 38 രാഷ്ട്രങ്ങളില്‍ 154 സ്ഥലങ്ങളിലും, FAITH AND  LIGHT എന്ന സംഘടന 83 രാഷ്ട്രങ്ങളിലായി 1,450 സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നു.