പുതു അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ

ബുധനാഴ്ചത്തെ പൊതുപ്രഭാഷണത്തിനുശേഷം അറബ് ഭാഷ സംസാരിക്കുന്നവര്‍ക്കും ലോകത്തിനു മുഴുവനായും നല്‍കിയ സന്ദേശത്തില്‍, പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലേയ്ക്ക് പോകുന്ന അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഫ്രാന്‍സിസ് പാപ്പാ അഭിസംബോധന ചെയ്തു.

വലിയ വെല്ലുവിളികളാല്‍ മനുഷ്യന്‍ അസ്വസ്ഥമായിരിക്കുന്ന സമകാലിക പശ്ചാത്തലത്തില്‍, പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികളും അധ്യാപകരും ഭാവിയുടെ യഥാര്‍ത്ഥ നിര്‍മ്മാതാക്കളാകുവാനും കൂടുതല്‍ നീതിയും സാഹോദര്യവുമുള്ള, പരസ്പരം അംഗീകാരവും ഐക്യവുമുള്ള ലോകത്തിന്റെ നായകന്മാരാകാനും എല്ലാത്തരം അക്രമങ്ങളെയും നിരസിച്ചുകൊണ്ട് സമാധാനത്തിന്റെ വിജയം നേടാനും കര്‍ത്താവ് നിങ്ങളെ സഹായിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു. കര്‍ത്താവ് നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുകയും എല്ലാ തിന്മകളില്‍ നിന്നും നിങ്ങളെ എപ്പോഴും സംരക്ഷിക്കുകയും ചെയ്യുമാറാകട്ടെ എന്ന് ആശീര്‍വദിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.