ആമസോണ്‍ പ്രദേശങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് പാപ്പ

ആമസോണ്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും, അത് മഴക്കാടുകള്‍ സംരക്ഷിക്കണമെന്ന് ഉള്ളതുകൊണ്ട് മാത്രമല്ലെന്നും, അവിടെ വൈദികരുടെ പ്രത്യേക ശ്രദ്ധ വേണമെന്നുള്ളതുകൊണ്ടാണെന്നും പ്രത്യേകമായി വിളിച്ചുകൂട്ടിയ ബിഷപ്പുമാരുടെ യോഗത്തില്‍ പോപ്പ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു.

വത്തിക്കാന്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ശരാശരി 7,203 കത്തോലിക്കാ വിശ്വാസികള്‍ക്ക് ഒരു വൈദികന്‍ എന്ന രീതിയിലാണുള്ളത്. എന്നാല്‍ ആഗോളതലത്തില്‍ ഇത് 3,130 ആണ്. തെക്കേ അമേരിക്ക, ബ്രസീലിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍, ഇക്വഡോര്‍, വെനിസ്വേല, സുരിനാം, പെറു, കൊളംബിയ, ബൊളീവിയ, ഗയാന, ഫ്രഞ്ച് ഗയാന തുടങ്ങിയ 2.1 മില്ല്യണ്‍ ചതുരശ്ര മൈല്‍ പ്രദേശങ്ങള്‍ ആമസോണ്‍ മഴക്കാടുകളുടെ ഭാഗമാണ്. അത് ആ ഭൂഖണ്ഡത്തിന്റെ ശരാശരിയേക്കാള്‍ കൂടുതലാണ്.

വത്തിക്കാന്‍ സെക്രട്ടറിയേറ്റിലെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ്, അത്മായ- പുരോഹിത അനുപാതം എല്ലാ വര്‍ഷവും പുറത്തുവിടുന്നത്. സ്റ്റാറ്റിസ്റ്റിക്കല്‍ ഈയര്‍ബുക്ക് ഓഫ് ദി ചര്‍ച്ചിലാണ്  ഇത് പ്രസിദ്ധീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.