സഹായവും സന്തോഷവും വാഗ്ദാനം ചെയ്യാൻ ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നു : ഫ്രാൻസിസ് പാപ്പാ

സഹായവും സന്തോഷവും വാഗ്ദാനം ചെയ്യാൻ ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നുവെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തീർഥാടകരോട് ഫ്രാൻസിസ് പാപ്പാ. ഡിസംബർ 19 -ന് ആഞ്ചലൂസ്‌ പ്രാർത്ഥനക്കിടയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ഗർഭിണിയായ എലിസബത്തിനെ മറിയം സന്ദർശിക്കാൻ പോയപ്പോൾ, അവളുടെ അടുത്തിരിക്കാനും സഹായിക്കാനുമുള്ള മറിയത്തിന്റെ ആന്തരിക പ്രേരണയെക്കുറിച്ചു വിവരിക്കുന്ന സുവിശേഷ ഭാഗം വിവരിക്കുകയായിരുന്നു പാപ്പാ. “മറിയം എലിസബത്തിന് യേശുവിന്റെ സന്തോഷം നൽകി. തന്റെ അപ്രതീക്ഷിത ഗർഭധാരണത്തെ ചുറ്റിപ്പറ്റിയുള്ള ആകുലതകളിൽ തളർന്നുപോകാതെ മുന്നോട്ട് പോകാൻ എങ്ങനെ മുൻകൈയെടുത്തുവെന്ന് നാം ധ്യാനിക്കണം. അവൾ ദൈവത്തിൽ ആശ്രയിക്കുകയും ധൈര്യത്തോടെ തന്റെ ബന്ധുവായ എലിസബത്തിനെ സഹായിക്കാൻ സന്നദ്ധയാവുകയും ചെയ്‌തു.” -പാപ്പാ വിശദമാക്കി.

നമ്മുടെ പ്രശ്നങ്ങളിൽ നിന്ന് പുറത്തുവന്നു നാം മറ്റുള്ളവരെ സഹായിക്കണം. ദൈവം വലിയവനാണെന്നും നാം അവനിലേക്ക് എത്തുകയാണെങ്കിൽ അവിടുന്ന് നമ്മെ സഹായിക്കാൻ എപ്പോഴും ഉണ്ടെന്നും പാപ്പാ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.