പ്രതീക്ഷ നഷ്ടപ്പെട്ട മനസില്‍ പിശാച് ആധിപത്യം സ്ഥാപിക്കും! ജാഗ്രത വേണമെന്ന് മാര്‍പാപ്പ

ജീവിതത്തില്‍ തളര്‍ച്ചയും വിഷാദവും വരുമ്പോള്‍ ആത്മീയജാഗ്രത പാലിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. സംഖ്യയുടെ പുസ്തകം വായിച്ച് പ്രഭാഷണം നടത്തവെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. തളര്‍ച്ചയുടെ അരൂപി നമ്മെ ബുദ്ധിമുട്ടിക്കും, പ്രത്യാശയെ നമ്മുടെ കണ്ണുകളുടെ മുന്നില്‍ നിന്ന് മറയ്ക്കും – പാപ്പാ പറഞ്ഞു. ഞങ്ങളെ ഈജിപ്തില്‍ നിന്ന് കൊണ്ടുവന്നത് ഈ മരുഭൂമിയില്‍ കിടന്ന് മരിക്കാനാണോ എന്ന് ചോദിച്ച ഇസ്രായേല്‍ക്കാരെക്കുറിച്ചും പാപ്പാ പ്രതിപാദിച്ചു.

മരുഭൂമിയില്‍ അലഞ്ഞു നടന്നപ്പോള്‍ ഇസ്രായേല്‍ ജനം പരാതി പറഞ്ഞു, മുറുമുറുത്തു. ഇതുപോലെ നമ്മുടെ ജീവിതത്തിലും സംഭവിക്കുമ്പോള്‍ നമുക്ക് മനസ്സ് മടുക്കും. നമ്മുടെ ക്ഷമ നശിക്കും. തളര്‍ച്ചയുടെ അരൂപി നമ്മുടെ പ്രത്യാശ എടുത്തുമാറ്റും. തളര്‍ന്നിരിക്കുമ്പോള്‍ നാം നെഗറ്റീവായ കാര്യങ്ങള്‍ മാത്രമേ കാണുകയുള്ളൂ. നാം അതുവരെ സ്വീകരിച്ച നല്ല കാര്യങ്ങള്‍ വിസ്മരിച്ചു കളയും – പാപ്പാ പറഞ്ഞു.

തളര്‍ച്ചയുടെ അരൂപി നമ്മെ ഭരിക്കുമ്പോള്‍ പിശാച് വന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് പ്രതികൂല ജീവിതാവസ്ഥകള്‍ പിശാചിന് നമ്മുടെയുള്ളില്‍ പ്രവേശിക്കാനുള്ള വേദിയായി മാറാതിരിക്കാന്‍ ജാഗ്രത വേണമെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.