പാപ്പയുടെ നോമ്പ് സന്ദേശം 18 – സമര്‍പ്പണത്തിനുള്ള സമയം 

കര്‍ത്താവേ അങ്ങയുടെ കാരുണ്യം എന്നില്‍നിന്നു പിന്‍വലിക്കരുതേ, അവിടുത്തെ സ്‌നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ ( സങ്കീര്‍ത്തനങ്ങള്‍: 40: 11).

പാപികളെ തേടിയെത്തുകയും അവര്‍ക്ക് പാപമോചനവും ക്ഷമയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന കരുണയെന്ന തന്റെ സമ്മാനത്തെക്കുറിച്ച് യേശു പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. പാപമോചനവും വിടുതലും നല്‍കുന്ന കരുണയുടെ ഈ ദര്‍ശനം പുതുജീവിതത്തിന്റെ തുടക്കമാണ്. ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവിടുന്ന് നല്‍കുന്ന അവസരമാണിത്. ഹൃദയങ്ങളെ സ്വാധീനിക്കുന്നതിന് നല്‍കുന്ന അവസരമാണിത്.

സമ്പത്തും അഭിമാനവും ആരോഗ്യവും നഷ്ടപ്പെട്ട് വിലപിക്കുന്ന പാവങ്ങളുടെ കണ്ണീരും അവരുടെ ജീവിതവും വികാരങ്ങളും കാണാനുള്ള സമയമാണിത്. നമ്മിലേയ്ക്ക് എത്തുന്നതില്‍ ദൈവം ഒരിക്കലും മടുപ്പ് കാണിക്കുന്നില്ല. നമ്മെ കേള്‍ക്കാന്‍ അവിടുന്ന് സദാ സന്നദ്ധനാണ്. സഭയിലൂടെ ദൈവം തന്റെ കാരുണ്യം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അവസരത്തില്‍ അനുതാപത്തിലേയ്ക്കുള്ള ദൈവത്തിന്റെ വിളി സ്വീകരിച്ച് സ്വയം സമര്‍പ്പിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്. ദൈവത്തിന്റെ കരുണയുടെ അളവ് മനസിലാക്കാന്‍ പറ്റിയ വഴിയാണ് വിശുദ്ധ ഗ്രന്ഥവായനയും. ഓന്നോര്‍ത്തുനോക്കാം…ഏതൊക്കെ രീതിയിലാണ് ദൈവത്തിന്റെ കരുണാര്‍ദ്ര സ്‌നേഹം ഈ ജീവിതകാലത്ത് ഞാന്‍ അനുഭവിച്ചിട്ടുള്ളതെന്ന്.

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.