തൊഴിലാളിദിനത്തിൽ ആശംസകൾ അർപ്പിച്ച് ഫ്രാൻസിസ് പാപ്പാ

Pope Francis preaches about the dignity of labor and justice for workers during his morning Mass on the feast of St. Joseph the Worker May 1, 2020, in the chapel of his Vatican residence, the Domus Sanctae Marthae. (CNS, via Vatican Media) See POPE-MASS-WORKERS of May 1, 2020.

തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ഓർമ്മ തിരുനാൾ ദിനമായ മെയ് മാസം ഒന്നാം തീയതി തൊഴിലാളിദിനത്തിന്റെ മംഗളങ്ങൾ നേർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ എക്സ് ൽ ഹ്രസ്വസന്ദേശം അയച്ചു. ദൈവത്തിൽ ആശ്രയം വച്ചുകൊണ്ട് നമ്മുടെ പ്രവൃത്തികൾ ആരംഭിക്കേണ്ടതിന്റെയും, പൂർത്തിയാക്കേണ്ടതിന്റെയും ആവശ്യകത പാപ്പാ വെളിപ്പെടുത്തി.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ഓർമ്മ ആചരിക്കുന്നു. നമ്മുടെ വിശ്വാസം പുതുക്കാനും, ഊട്ടിയുറപ്പിക്കുവാനും കർത്താവിനോട് നമുക്ക് അപേക്ഷിക്കാം. അപ്രകാരം നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അവനിൽ ആരംഭിക്കുകയും, പൂർത്തീകരിക്കുകയും ചെയ്യാം.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.