പാപ്പയുടെ നോമ്പ് സന്ദേശം 36  നിര്‍ഭയത്വം നേടുന്നതിനുള്ള സമയം 

നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും (മത്തായി :6:33)

എത്രയധികം കഷ്ടപ്പാടുകളും വെല്ലുവിളികളുമുണ്ടായാലും അവയെയെല്ലാം സഹിച്ചുകൊണ്ട് മുന്നേറുന്ന ഒരു കായികതാരത്തെപ്പോലെയാവണം ഓരോ അജപാലകരും സുവിശേഷ പ്രഘോഷകരും. ക്രിസ്ത്യാനിയെന്ന നിലയില്‍ നമ്മില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ജോലികള്‍ ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് നിറവേറ്റണം. എങ്കില്‍പ്പോലും നമ്മുടെ യഥാര്‍ത്ഥ വിജയം എന്നത് കൃപയാകുന്ന സമ്മാനമാണ്. ഈ ലോകത്തിലെ സഭയുടെ ദൗത്യം വിജയപ്രദമാക്കുന്നത് പരിശുദ്ധാത്മാവാണ്.

പ്രേഷിത പ്രവര്‍ത്തനത്തിന്റെയും ആത്മധൈര്യത്തിന്റെയും സമയമിതാണ്. ഇടറിപ്പോയ പാതകള്‍ ശക്തിപ്പെടുത്താനുള്ള ധൈര്യം, സുവിശേഷത്തിന് സ്വയം സമര്‍പ്പിക്കാനുള്ള ഉത്സാഹം തിരിച്ചുപിടിക്കാനുള്ള സമയം, പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മനോബലം ഇതിനെല്ലാമുള്ള സമയമാണിത്. ഇവയ്‌ക്കെല്ലാം ആവശ്യമായ ധൈര്യമുണ്ടെങ്കിലും വിജയം സുനിശ്ചതമാണെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനും സാധിക്കില്ല. കാരണം, ജയിക്കാനല്ല ബലം വേണ്ടത്, മറിച്ച് പോരാടാനാണ്. പരിവര്‍ത്തനപ്പെടുത്താനല്ല, മറിച്ച്, പ്രഘോഷിക്കാനാണ്, നമ്മെത്തന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനാണ്. അഹങ്കാരത്തിന്റെ പാത സ്വീകരിക്കാതെ അവിശ്വാസത്തെ പരിഹരിക്കാനുള്ള ധൈര്യമാണ് വേണ്ടത്. അതുകൊണ്ട് ചിന്തിക്കാം…യേശുവിനെപ്പോലെ സംസാരിക്കാനും പ്രവര്‍ത്തിക്കാനും എത്രത്തോളം ധൈര്യം എനിക്കിനിയും ആവശ്യമാണെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.