ദൈവശാസ്ത്രത്തെ ജനങ്ങളിൽ നിന്നും അകറ്റി നിർത്തരുത്: ഫ്രാൻസിസ് പാപ്പ

ഒരു ദൈവശാസ്ത്രജ്ഞൻ ദൈവിക രഹസ്യങ്ങൾ പഠിപ്പിക്കുന്ന പണ്ഡിതൻ മാത്രമല്ല എന്നും അദ്ദേഹത്തിന് അതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട് എന്നും ഫ്രാൻസിസ് പാപ്പ.  ഇറ്റാലിയൻ തിയോളജിക്കൽ അസോസിയേഷന് നൽകിയ സന്ദേശത്തിലാണ് പാപ്പ ദൈവശാസ്ത്രജ്ഞരെ ജനത്തോട് അടുത്തു നിൽക്കേണ്ടതിന്റെ പ്രാധാന്യം ഓർമിപ്പിച്ചത്. ഒരു ദൈവശാസ്ത്രജ്ഞൻ അല്ലെങ്കിൽ ശാസ്ത്രജ്ഞ അവർ ആയിരിക്കുന്ന സഭയെയും ദൈവജനത്തെയും സേവിക്കുകയും പഠിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു എന്ന് പാപ്പ ഓർമിപ്പിച്ചു.

“ഒരു ക്രിസ്ത്യാനിയെ  തന്റെ വിശ്വാസം പ്രഘോഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും ദൈവശാസ്ത്രം സഹായിക്കുന്നു. അതിലുപരി ഇന്നത്തെ ലോകം മുന്നോട്ട് വയ്ക്കുന്ന പ്രതിസന്ധികളിൽ ദൈവത്തിന്റെ ശക്തി സ്വീകരിക്കുന്നതിനും അവിടുത്തെ കരുണയിൽ വസിക്കുന്നതിനും ജനത്തെ പ്രാപ്തമാക്കുവാൻ ദൈവശാസ്ത്രം സഹായകമാകണം”. പാപ്പ പറഞ്ഞു. ദൈവശാസ്ത്രം സുവിശേഷവൽക്കരണത്തിനുള്ള ഉപകരണമായി മാറേണ്ടതിന്റെ ആവശ്യകതയും പാപ്പ ഊന്നി പറഞ്ഞു.

ഓർഗനൈസേഷന്റെ അൻപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പാപ്പ ഈ കാര്യം ഓർമിപ്പിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പങ്കുവെച്ച ആശയങ്ങൾ ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുവാനും പഠിപ്പിക്കാനുമായി ആണ് അമ്പതു വർഷങ്ങൾക്കു മുൻപ്  ഇറ്റാലിയൻ തിയോളജിക്കൽ അസോസിയേഷൻ സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.