വാര്‍ത്താവിനിമയ ദിനത്തില്‍ കഥ പറച്ചിലിന് പ്രോത്സാഹനവുമായി പാപ്പാ

ലോക വാര്‍ത്താവിനിമയ ദിനമായ മേയ് 24 ന് നല്‍കിയ സന്ദേശത്തില്‍ കഥ പറച്ചിലിന് പ്രോത്സാഹനവുമായി ഫ്രാന്‍സിസ് പാപ്പാ. ഞായറാഴ്ച റെജീന കോളി പ്രാര്‍ത്ഥനയ്ക്കിടെയാണ് പാപ്പാ വാര്‍ത്താവിനിമയ ദിന സന്ദേശവും നല്‍കിയത്.

‘ വലിയ ഒരു കഥയുടെ ഭാഗമാണ് നാമെല്ലാം എന്ന ബോധ്യം നമുക്കെല്ലാം ഉണ്ടാകേണ്ടതിന് കഥ പറച്ചിലിന്റെ ഭാവന വളര്‍ത്താനും പങ്കുവയ്ക്കാനും ഈ ദിനാഘോഷം നമ്മെ ഏവരേയും സഹായിക്കട്ടെ. അങ്ങനെ ചെയ്താല്‍, സഹോദരങ്ങളെപ്പോലെ പരസ്പരം കരുതലും സൗഹൃദവും ഉണ്ടായാല്‍ ഭാവിയിലേയ്ക്ക് നമുക്ക് പ്രത്യാശയോടെ നോക്കാന്‍ സാധിക്കും’. പാപ്പാ പറഞ്ഞു.

വാര്‍ത്താവിനിമയത്തിനുള്ള തിരുസംഘത്തിന്റെ തലവന്‍ ഡോ. പൗലോ റുഫീനിയും വീഡിയോ സന്ദേശത്തിലൂടെ പാപ്പാ നല്‍കിയ ആശയവും സന്ദേശവും പങ്കുവച്ചു. നമ്മുടെ സ്വന്തം അനുഭവങ്ങളെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനെക്കുറിച്ചും അതുവഴി മനസിന്റെ ആകുലതകളില്‍ നിന്നുള്ള വിമോചനത്തിന്റേതായ പുതിയ കഥയും രൂപപ്പെടുത്താന്‍ കഴിയുന്നതിനെക്കുറിച്ചുമാണ് അദ്ദേഹം സന്ദേശത്തില്‍ വിവരിച്ചത്. ഈ മഹാമാരിയോടുള്ള യുദ്ധത്തിനിടെ മനസിനെ ശാന്തമാക്കാനും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനുമെല്ലാം ഈ കഴിവിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.