സ്ലോവാക്യൻ പ്രസിഡന്റിനെ വത്തിക്കാനിൽ സ്വീകരിച്ച് പാപ്പാ

ഫ്രാൻസിസ് മാർപാപ്പ സ്ലോവാക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സുസാന കപുട്ടോവയെ വത്തിക്കാനിൽ സ്വീകരിച്ചു. ഡിസംബർ 14 -ന് ആയിരുന്നു പ്രസിഡന്റിന്റെ സന്ദർശനം. അരമണിക്കൂറോളം നീണ്ടുനിന്ന സന്ദർശനത്തിൽ സ്ലോവാക്യ സന്ദർശിക്കാൻ മാർപാപ്പയെ പ്രസിഡന്റ് സുസാന ക്ഷണിക്കുകയും ചെയ്തു.

വിദ്യാഭ്യാസരംഗത്ത് സഭയുടെ പങ്കിനെക്കുറിച്ചും കൂടുതൽ നല്ല ബന്ധങ്ങൾ ശക്തിപ്പെടുത്താമെന്ന ആഗ്രഹവും പ്രസിഡന്റ് പ്രകടിപ്പിച്ചു. ഒപ്പം, വത്തിക്കാൻ സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങളുടെ സെക്രട്ടറി, ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറുമായും കൂടിക്കാഴ്ച നടത്തി. കോവിഡ് -19, സാമൂഹിക നീതി, സൃഷ്ടിയുടെ പ്രതിരോധം എന്നിവയുടെ സ്വാധീനത്തെക്കുറിച്ച് ഇവർ സംസാരിച്ചു.

2019 ജൂൺ 15 മുതൽ സ്ലോവാക്യയുടെ പ്രസിഡന്റായ സുസാന കപുട്ടോവ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയാണ്. വത്തിക്കാൻ സന്ദർശനത്തിനുശേഷം, പരിശുദ്ധ പിതാവിനെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്ന് കപുട്ടോവ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.