ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല; മാര്‍പാപ്പ

ഒരു മനുഷ്യനും ഒറ്റയ്ക്ക് രക്ഷപെടുന്നില്ലെന്നും അതുകൊണ്ടു തന്നെ ഏതു വിശ്വാസത്തില്‍ ജീവിക്കുന്ന വ്യക്തിയായാലും ഒരുമയോടെ നിന്ന് പ്രവര്‍ത്തിക്കുകയും മുന്നോട്ടു പോവുകയും ചെയ്യണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സമാധാനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര സമ്മേളന വേദിയില്‍ വച്ചാണ് പാപ്പാ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

‘സമാധാനവും സാഹോദര്യവും, ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് സെന്റ് എഗിഡിയോ സമൂഹത്തിന്റെ നേതൃത്വത്തില്‍ റോമില്‍ വച്ച് പ്രസ്തുത സമ്മേളനം നടന്നത്.

‘ സഹോദരീ സഹോദരന്മാരെപ്പോലെ പരസ്പര സഹകരണത്തിലും സ്‌നേഹത്തിലും വര്‍ത്തിക്കാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കും എന്ന പ്രത്യാശയാണ് ഈ സമ്മേളനത്തിലൂടെ ലഭിക്കുന്നത്’. വിവിധ മതനേതാക്കള്‍ ഒന്നിച്ചു കൂടിയ സമ്മേളനത്തില്‍ പാപ്പാ പറഞ്ഞു. സമാധാനത്തിന്റെ കല്പനകള്‍ മതപാരമ്പര്യങ്ങളുടെ ആഴത്തിലാണ് അടങ്ങിയിരിക്കുന്നതെന്നും സമാധാന സ്ഥാപനവും അതു നിലനിര്‍ത്തുന്നതുമാണ് ഓരോ മതങ്ങളുടേയും അതിലെ നേതാക്കളുടേയും ദൗത്യമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ലോകസമാധാനത്തിനായി ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.