“ഹാഗിയ സോഫിയയെ ഓര്‍ത്ത് എനിക്ക് വലിയ വേദനയുണ്ട്” – ഫ്രാന്‍സിസ് പാപ്പാ

ഹാഗിയ സോഫിയ – യുടെ മ്യൂസിയം പദവി എടുത്ത് മാറ്റുകയും ചരിത്രപ്രസിദ്ധമായ ആ ദേവാലയം ഒരു മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള തുർക്കി പ്രസിണ്ടൻ്റിൻ്റെ തീരുമാനത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ.

പതിവുപോലെ ഞായറാഴിച്ചകളിലുള്ള വിശ്വാസികളുമായുള്ള പ്രാർത്ഥനയ്ക്ക് ഇടയിൽ (ആഞ്ചലൂസ് പ്രാർത്ഥനക്കിടയിൽ) ഫ്രാൻസിസ് പാപ്പ അതിശക്തമായി അതിലേറെ വേദനയോടെ തുർക്കിയുടെ തീരുമാനത്തെ അപലപിച്ചു. “ഇസ്താംബുളിലെ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു” എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പയുടെ കണ്ഠം ഇടറി. അല്പം നേരം വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ സെൻ്റ് പീറ്റേഴ്സ് ചതുരത്തിൽ പാപ്പായുടെ വാക്കുകൾ കേട്ടുകൊണ്ടിരുന്നവരുടെയും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഈ പ്രോഗ്രാം ലൈവിൽ കണ്ടവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

“തുർക്കിയിലെ ഇസ്താംബുളിൽ സ്ഥിതിചെയ്യുന്ന പ്രാചീന ആരാധനാലയമാണ്‌ ഹാഗിയ സോഫിയ അഥവാ അയ സോഫിയ (ഗ്രീക്ക്: Ἁγία Σοφία, “Holy Wisdom”; ലത്തീൻ: Sancta Sophia അല്ലെങ്കിൽ Sancta Sapientia; തുർക്കിഷ്: Aya Sofya). ഇപ്പോൾ ഇതു ഒരു മ്യൂസിയമാണ്. എ.ഡി.532 നും 537 -നുമിടയ്ക്ക് ബൈസന്റിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന ഈ ദേവാലയം നിർമ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയമായിരുന്നു ഇത്. 2020 ജൂലായ്‌ 11 -ന് തുർക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചുകൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.” (കടപ്പാട്: വിക്കീപീഡിയ )

സി. സോണിയ തെരേസ് ഡി. എസ്. ജെ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.