പരസ്പരം കരുതൽ നൽകേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടി പാപ്പാ

കോവിഡ് മഹാമാരിക്കിടയിലും സഹായം ആവശ്യമായ ആളുകളെ അവഗണിക്കുന്ന പ്രവണതകൾക്കെതിരെ ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ചയിൽ വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് പാപ്പാ പരസ്പരം കരുതൽ നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ചൂണ്ടിക്കാട്ടിയത്.

“2021 എന്താണ് നമുക്കു കരുതി വച്ചിരിക്കുന്നത് എന്ന് നമുക്ക് അറിയില്ല. എങ്കിൽ തന്നെയും മറ്റുള്ളവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തർക്കും ഏറ്റെടുക്കാം. ദൈവ സഹായത്താൽ വരും വർഷങ്ങളിൽ കാര്യങ്ങൾ കൂടുതൽ മനോഹരമാകും എന്ന് പ്രതീക്ഷിക്കാം. നമ്മുടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കായി നമുക്ക് ഒന്ന് ചേർന്ന് പ്രവർത്തിക്കാം.” – പാപ്പാ പറഞ്ഞു.

പുതുവർഷം കഷ്ടതകൾക്ക് നടുവിലൂടെ കടന്നു പോകുന്നവർക്കായി പാപ്പ പ്രത്യേകം പ്രാർത്ഥിച്ചു. രോഗവും തൊഴിലില്ലായ്മയും മൂലം കഷ്ടപ്പെടുന്നവർക്കായി പ്രത്യേക പ്രാർത്ഥനയും ആശ്വാസവും പാപ്പാ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.