മുൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവിയെ ഫ്രാൻസിസ് പാപ്പ പൊന്തിഫിക്കൽ അക്കാദമിയിലേക്ക് നിയമിച്ചു

മുൻ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രസിഡന്റിനെ ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിലേക്ക് നിയമിച്ചു. മാരിയോ ഡ്രാഗിയെ ആണ് പുതിയതായി നിയമിച്ചത്.

സാമൂഹ്യശാസ്ത്ര പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 1994 – ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സ്ഥാപിച്ചതാണ് ഈ പൊന്തിഫിക്കൽ അക്കാദമി. ഇതിൽ മൂന്ന് പുതിയ അംഗങ്ങളിൽ ഒരാളായിട്ടാണ് ഡ്രാഗിയെ നിയമിച്ചിരിക്കുന്നത്. വത്തിക്കാൻ സിറ്റിയിലെ 10 പൊന്തിഫിക്കൽ അക്കാദമികളിൽ ഒന്നാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ്. ഇതിന്റെ ആസ്ഥാനം വത്തിക്കാൻ ഗാർഡനിലെ വില്ലയായ കാസിന പിയോ നാലാമൻ എന്ന സ്ഥലമാണ്. ഇപ്പോഴത്തെ പ്രസിഡന്റ് മറ്റൊരു ഇറ്റാലിയൻ സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റെഫാനോ സമാഗ്നിയാണ്.

2011 മുതൽ 2019 വരെ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ (ഇസിബി) പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഇറ്റാലിയൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് 72 -കാരനായ ഡ്രാഗി. ഇസിബിയുടെ പ്രസിഡന്റായിരുന്നപ്പോൾ യൂറോപ്പിനെ ബാധിച്ച വലിയ കടബാധ്യത എന്ന പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ അദ്ദേഹത്തിന്റെ ഇടപെടലുകളും നേതൃത്വവും സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഫലമായി അദ്ദേഹം ‘സൂപ്പർ മരിയോ’ എന്ന വിളിപ്പേര് നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.