മറ്റുള്ളവരെ കരുതാനും പരിഗണിക്കാനും ദിവ്യകാരുണ്യം ശക്തി നല്‍കുന്നു: മാര്‍പാപ്പ

മറ്റുള്ളവരോട് കരുണയും അനുകമ്പയും കരുതലും പ്രകടിപ്പിക്കാനുള്ള ശക്തി ദിവ്യകാരുണ്യത്തില്‍ നിന്ന് സ്വീകരിക്കാനും നേടിയെടുക്കാനും കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

ഈശോ അപ്പം വര്‍ദ്ധിപ്പിച്ച സംഭവം വിവരിക്കുന്നതിനിടെയാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. “അനേകര്‍ യേശുവിന്റെ വാക്കുകള്‍ ശ്രവിക്കാനും അവിടുത്തെ കാണാനുമായി വിജനപ്രദേശത്ത് തടിച്ചുകൂടി. കാരണം, അവിടുത്തെ വചനം പ്രത്യാശ നല്‍കുന്നതായിരുന്നു. അതുപോലെ തന്നെ അപ്പം വര്‍ദ്ധിപ്പിച്ച സംഭവത്തിലൂടെ വെളിവാകുന്നത് യേശുവിന്റെ ശക്തിയാണ്. ബാഹ്യമായ രീതിയിലല്ല മറിച്ച്, പിതാവായ ദൈവത്തിന്റെ കാരുണ്യത്തിന്റേയും ഉദാരതയുടേയും ശക്തി. തന്റെ ജനത്തെ വചനത്താല്‍ പോഷിപ്പിക്കാനും സംരക്ഷിക്കാനും ദൈവം സദാ ഉത്സുകനാണ്. അതുകൊണ്ടു തന്നെ ഈശോയാകുന്ന, തിരുവചനമാകുന്ന ദിവ്യകാരുണ്യത്തെ സ്വീകരിക്കുന്നവര്‍ക്കും അപരന് ആവശ്യമായവ ഉദാരമനസ്‌കതയോടെ നല്‍കാന്‍ സാധിക്കും” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.