വിശുദ്ധ ഫ്രാന്‍സിസ് അസീസിയില്‍ നിന്ന് ദണ്ഡവിമോചനം നേടാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ

പോര്‍സ്യുങ്കുള ദണ്ഡവിമോചനത്തിന്റെ കാരണക്കാരനായ വി. ഫ്രാന്‍സിസ് അസീസിയോട് ദണ്ഡവിമോചനം യാചിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.

പരിശുദ്ധ മറിയത്തിന്റെ നാമത്തിലുള്ള പുരാതന ദേവാലയമായിരുന്നു പോര്‍സ്യുങ്കുള. ഫ്രാന്‍സിസ് അസീസ്സിയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്ന ഇവിടെ വച്ചാണ് വിശുദ്ധന്‍ തന്റെ ആദ്ധ്യാത്മികജീവിതം ആരംഭിക്കുന്നതും സന്യാസ സഭയ്ക്ക് രൂപം നല്‍കുന്നതും.

പിന്നീട് ഹോണോറിയൂസ് പാപ്പാ വി. ഫ്രാന്‍സിസ് അസീസി ആവശ്യപ്പെട്ട പ്രകാരം പോര്‍സ്യുങ്കുള ദണ്ഡവിമോചനം അംഗീകരിച്ചു. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദണ്ഡവിമോചനത്തിനുള്ള തീയതി തീരുമാനിച്ചതും വി. ഫ്രാന്‍സിസ് അസീസ്സി തന്നെയായിരിന്നു. വി. പത്രോസിന്റെ ചങ്ങലകളുടെ ഓര്‍മ്മദിവസം (തടവറയില്‍ നിന്നും മോചിതനായത്) ഓഗസ്റ്റ് ഒന്ന്, രണ്ട് എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തിയാണ് ദിവസം നിശ്ചയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.