ഫ്രാന്‍സിസ് പാപ്പായുടെ എളിമയ്ക്ക് മറ്റൊരു തെളിവ്; ചിത്രം വൈറല്‍

എളിമയും ലാളിത്യവും കൊണ്ട് ലോകത്തിന്റെ ആദരവ് ഇതിനോടകം ഏറ്റുവാങ്ങിയ വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പമാരുടെ വസതിയില്‍ താമസിക്കാതെ, അന്തിയുറങ്ങാനായി സാന്താ മാര്‍ത്ത തിരഞ്ഞെടുത്തതും, പാവങ്ങളോടും അഭയാര്‍ത്ഥികളോടുമുള്ള അനുകമ്പയും തുടങ്ങിയ പല കാര്യങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സവിശേഷതകളായി കരുതപ്പെടുന്നവയാണ്.

അടുത്തിടെ പാപ്പയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. വി. പത്താം പീയൂസ് മാര്‍പാപ്പയുടെ തിരുനാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ കബറിടത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുക്കാനെത്തിയ പാപ്പ, ആറാമത്തെ നിരയില്‍ ഒറ്റയ്ക്കിരിക്കുന്ന ചിത്രമായിരുന്നു അത്. കുറച്ച് ആളുകള്‍ മാത്രമേ കുര്‍ബാനയില്‍ സംബന്ധിക്കാനുണ്ടായിരുന്നുള്ളൂ. മാത്യു ഷൈനെയ്ഡര്‍ എന്ന ലീഗിനറി വൈദികനാണ് ഈ ചിത്രം പകര്‍ത്തിയത്. എളിമ എന്ന പുണ്യമാണ് പാപ്പായെക്കൊണ്ട് ഇത് ചെയ്യിച്ചത് എന്നാണ് ചിത്രത്തെക്കുറിച്ച് ആളുകള്‍ പ്രതികരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.