ക്രിമിനല്‍ സംഘങ്ങളുടെ സ്വാധീനത്തില്‍ നിന്ന് മരിയന്‍ ബിംബങ്ങളെ മോചിപ്പിക്കണമെന്ന് പാപ്പാ

ക്രിമിനല്‍ സംഘങ്ങളുടെ സ്വാധീനത്തില്‍ നിന്ന് മരിയന്‍ ബിംബങ്ങളെ മോചിപ്പിക്കണമെന്ന് മാഫിയാ വിരുദ്ധ ടാസ്‌ക് ഫോഴ്‌സിന് എഴുതിയ കത്തില്‍ ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു. പൊന്തിഫിക്കല്‍ ഇന്റര്‍നാഷണല്‍ മരിയന്‍ അക്കാഡമിയുടെ പ്രസിഡന്റ് ഫാ. സ്റ്റെഫാനോ സെച്ചിന് അയച്ച കത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ക്രിമിനല്‍, മാഫിയ പ്രവണതകളേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച് പൊന്തിഫിക്കല്‍ അക്കാദമി നടത്തിവരുന്ന പഠനങ്ങളില്‍ താന്‍ സന്തോഷവാനാണെന്നും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും പാപ്പാ കുറിച്ചു.

മാഫിയ സംഘങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ മരിയന്‍ ആരാധനകള്‍ സംഘടിപ്പിക്കുകയും സംഘത്തലവന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി മരിയന്‍ പ്രദക്ഷിണങ്ങള്‍ നടത്തുകയും അധോലോക കേന്ദ്രങ്ങള്‍ മറിയത്തിന് സമര്‍പ്പിക്കുകയുമൊക്കെ ചെയ്യുന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായാണ് പൊന്തിഫിക്കല്‍ അക്കാദമി പുതിയ പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.