പൊന്തിഫിക്കൽ ട്വീറ്റുകൾ ജനുവരി 16- 26

ജനുവരി 26 

ഭൂമിയിൽ വീണ ഒരു വിത്തിൽ നിന്നു ഒരു വൃക്ഷം വളരുന്നതുപോലെ, പ്രതീക്ഷ പുതിയ ജീവൻ  പൂവിടാൻ അനുവദിക്കുന്നു.

ജനുവരി 25

 ഒന്നിച്ചുള്ള യാത്രയിലൂടെയും  കൂടിക്കാഴ്ചയിലൂടെയും  പ്രാർത്ഥനയിലൂടെയും സുവിശേഷ പ്രഘോഷണത്തിലൂടെയുമേ ക്രൈസ്തവ ഐക്യം നേടിയെടുക്കാൻ കഴിയു എന്നു സ്നേഹപൂർവ്വം ഞാൻ ആവർത്തിക്കുന്നു.

ജനുവരി 23

“ഭയപ്പേടേണ്ട ഞാൻ നിങ്ങളോടുകൂടെയുണ്ട് ”. നമ്മുടെ കാലഘട്ടത്തിൽ  പ്രതീക്ഷയും  ശരണവും നമുക്കു പകർന്നു കൊടുക്കാം.

ജനവരി 22

ദൈവം നമുക്കുവേണ്ടി ചെയ്ത അത്ഭുതങ്ങൾ ഒന്നിച്ചു പ്രഘോഷിക്കുമ്പോഴേ സ്നേഹത്തിൽ ഐക്യം യാഥാർത്ഥ്യമാവുകയുള്ളു.

ജനുവരി 21

വിശുദ്ധ ഡോമിനിക്കിനൊപ്പം “നമ്മുടെ രക്ഷകനെപ്പറ്റി ചിന്തിച്ചുകൊണ്ട് നമ്മൾ മുന്നോട്ടു പോകുന്നു.”. #OP800

ജനുവരി 20

ക്രൈസ്തവ ഐക്യം നമ്മുടെ മാനുഷിക പ്രയ്നങ്ങളുടെ  ഫലമല്ല, അതു ഉന്നതത്തിൽ നിന്നുള്ള ദാനമാണ്.

ജനുവരി 19

 ക്രിസ്തുവിനെ വിളിച്ചപേക്ഷിക്കുന്നതു കൊണ്ടാണ് നമ്മൾ  ക്രൈസ്തവ ഐക്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നത്. നമുക്കു ഐക്യത്തിൽ ജീവിക്കണം: നമുക്കു ക്രിസ്തുവിനെ അനുഗമിക്കുകയും അവന്റെ സ്നേഹം ജീവിക്കുകയും വേണം.

ജനുവരി 18

യേശു ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ  സ്നേഹ ബന്ധത്തിലാണ് അവനോടു ഐക്യപ്പെട്ടിരിക്കാനുള്ള  ആവശ്യകത വരുന്നത്.

ജനുവരി 16

ഒരു മനുഷ്യ വ്യക്തിയെങ്കിലും അവന്റെയോ അവളുടെയോ വ്യക്തി തനിമയിൽ അതിക്രമിക്കപ്പെട്ടാൽ അവിടെ യഥാർത്ഥ സമാധാനം ഉണ്ടാക്കാൻ കഴിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.