കുരിശിലൊരിടം: നോമ്പുവഴികളിലൂടെ ഒരു യാത്ര-36

കാൽവരി യാത്രയിൽ കുരിശിൽ ഈശോ വേദനയാൽ പിടഞ്ഞതുപോലെ ഈ ലോകത്തിൽ മറ്റാരും വേദനിച്ചിട്ടില്ല. അത്ഭുതങ്ങൾ ചെയ്ത കരങ്ങളും നന്മകൾ ചെയ്തു സഞ്ചരിച്ച പാദങ്ങളും കുരിശിന്മേൽ ചേർത്തു തറയ്ക്കപ്പെട്ടപ്പോൾ വിവരിക്കാൻ പറ്റാത്തത്ര വേദന ഈശോ അനുഭവിച്ചിട്ടുണ്ട്.

മനുഷ്യജീവിതവും ഒരു കാൽവരി യാത്രയാണ്. സഹനങ്ങളുടെ യാത്രാവിവരണങ്ങൾ അടങ്ങിയ പേജുകൾ തുന്നിച്ചേർത്ത പുസ്‌തകം. എന്നാൽ, നാമോർക്കണം ഒറ്റപ്പെടലിന്റെ വേദനയാൽ കണ്ണുനീർ കവിളിലൂടെ ഒഴുകിയിറങ്ങുമ്പോൾ അത് ചെന്നുവീഴുന്നത് ക്രൂശിതനായവന്റെ കരങ്ങളിലേയ്ക്കാണ്…

ജിബി അങ്കമാലി