പുരാതന കത്തോലിക്കാ ദൈവാലയം പൊളിക്കുന്നതു തടഞ്ഞ് ഫിലാഡൽഫിയ പാനൽ

പത്തൊൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച പുരാതന ദൈവാലയം പൊളിക്കുന്നതു തടഞ്ഞ് ഫിലാഡൽഫിയ പാനല്‍. സെന്റ് ലോറൻഷ്യസ് റോമൻ കാത്തലിക് ചർച്ച് പൊളിക്കുന്നതാണ് ഹിസ്റ്റോറിക്കൽ കമ്മീഷന്റെ ഇടപെടൽ മൂലം മാറ്റിവച്ചത്. പുരാതന ദൈവാലയം വാങ്ങിയ വികസന കമ്പനിയും ഫിലാഡൽഫിയ ഹിസ്റ്റോറിക്കൽ കമ്മീഷനും തമ്മിലുള്ള നിയമപരമായ തർക്കങ്ങൾക്കൊടുവിലാണ് ദൈവാലയം പൊളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.

മുൻ പള്ളിക്കെ ട്ടിടം ഉടൻതന്നെ പൊളിച്ചുമാറ്റാൻ സ്ഥലം വാങ്ങിയവർ ആവശ്യപ്പെട്ടുവെങ്കിലും ബദൽ ഓപ്ഷനുകൾ അവതരിപ്പിക്കുന്നതുവരെ മുന്നോട്ട് പോകാൻ കഴിയില്ലായെന്ന് സർക്കാർ പാനൽ വ്യക്തമാക്കി. ദൈവാലയ കെട്ടിടങ്ങൾ മുഴുവനായും സംരക്ഷിക്കുന്നതിനു പകരം ബലവത്തായ ഭാഗങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു നിർദ്ദേശിച്ച ലൈസന്‍സ്‌ പരിശോധനാവിഭാഗത്തിന്റെ നിർദ്ദേശമാണ്, പള്ളി പൊളിച്ചുനീക്കുന്നതിനുള്ള തീരുമാനത്തിലേയ്ക്ക് വസ്തു ഉടമയെ നയിച്ചതെന്ന് അന്വേഷകർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.