കടുവാക്കുളം ലിറ്റിൽ ഫ്ലവർ ഇടവക ദിനാചരണം ഇന്ന്

കടുവാക്കുളം ലിറ്റിൽ ഫ്ലവർ ഇടവകയിൽ ഇടവക ദിനാചരണം ഇന്ന് ഉച്ചകഴിഞ്ഞു നടക്കും . 4 : 30 നു ഇടവക ദേവാലയത്തിൽ ആരംഭിക്കുന്ന വിശുദ്ധ കുർബാനയിൽ ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാൾ റവ. ഫാ. ജെയിംസ് പാടിയത്ത് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് വാർഷിക സമ്മേളനം നടക്കും.

പ്രസ്തുത സമ്മേളനത്തിൽ ഫാ. ജെയിംസ് പടിയത്ത് ഉദ്‌ഘാടനകർമ്മം നിർവഹിക്കുകയും എംസിബിഎസ് എമ്മാവൂസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റവ . ഫാ. ഡൊമിനിക് മുണ്ടാട്ട് അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്യും. ഇടവക വികാരി ഫാ. വിവേക് കളരിത്തറ എംസിബിഎസ് അധ്യക്ഷത വഹിക്കും. വടവാതൂർ സെമിനാരിയിലെ അദ്ധ്യാപകനായ ഫാ. ബേബി കരിന്തോളിൽ ആമുഖ സന്ദേശം നൽകും.

സിബിച്ചൻ കളപ്പുര, ജെസ്സി ജോർജ്ജ് ചെറിയമറ്റം, സി. അർച്ചന എഫ്.സി.സി, അഡ്വ. മനു ജെ. വരാപ്പള്ളി എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് കലാ പരിപാടിയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ