ദൈവത്തിന് ഉത്തരം നല്‍കാനുള്ള ധൈര്യം ഏവര്‍ക്കും ഉണ്ടാകുമാറാകട്ടെ: മാര്‍പാപ്പ

ദൈവത്തിന്റെ പദ്ധതികള്‍ മനസ്സാവരിക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് വി. യൗസേപ്പെന്ന് മാര്‍പാപ്പ. തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് വിശുദ്ധന്‍ എല്ലാവരേയും വിശിഷ്യാ അതില്‍ ബദ്ധശ്രദ്ധരായവരെ സഹായിക്കുമാറാകട്ടെ – പാപ്പാ ആശംസിച്ചു. എല്ലായ്‌പ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തുകയും ഒരിക്കലും നിരാശരാക്കാതിരിക്കുകയും ചെയ്യുന്ന ദൈവത്തോട് ‘അതേ’ എന്നു പറയുവാനുള്ള ധൈര്യം വിശുദ്ധന്‍ നമുക്കേവര്‍ക്കും നല്‍കുമാറാകട്ടെ – പാപ്പാ കൂട്ടിച്ചേര്‍ത്തു.

“തുറവും കാര്യശേഷിയും ഉദാരതയും സ്‌നേഹവും കൊണ്ട് പ്രത്യാശയ്ക്ക് കരുത്തേകാനും ഉല്‍ക്കണ്ഠകളില്‍ ആശ്വാസം പകരാനും സ്ഥിതപ്രജ്ഞരായിരിക്കാനും അച്ഛനമ്മമാരുടെ ഹൃദയങ്ങളെ രൂപപ്പെടുത്താന്‍ ദൈവം ആഗ്രഹിക്കുന്നു. അതുപോലെ വൈദികരുടേയും സന്യസ്തരുടേയും ജീവിതത്തിലും ഈ ഗുണഗണങ്ങള്‍ വലിയ അളവില്‍ ആവശ്യമുണ്ട്” – പാപ്പാ ഓര്‍മ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.