പത്മശ്രീ നൽകി ഭാരതം ആദരിച്ചവരിൽ സ്പാനിഷ് കത്തോലിക്ക വൈദികനും

ഏഴു പതിറ്റാണ്ടോളം ഭാരതത്തിൽ സേവനം ചെയ്ത സ്പാനിഷ് കത്തോലിക്ക വൈദികൻ ഫാ. കാർലോസ് ഗോൺസാൽവസ് വാല്ലെസിനു രാജ്യത്തിന്റെ ആദരം. കഴിഞ്ഞ വർഷം നവംബർ 9ന് മരണപ്പെട്ട ഫാ. കാർലോസ് ഗോൺസാൽവസിന് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്കിയാണ് ഭാരതം ആദരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സാഹിത്യ രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇന്ത്യ നൽകുന്ന ഏറ്റവും ഉന്നത പുരസ്കാരങ്ങളിൽ നാലാം സ്ഥാനത്തുള്ള പത്മശ്രീയ്ക്കു വൈദികനെ തെരഞ്ഞെടുത്തത്.

1925 നവംബർ നാലിന് സ്‌പെയിനിലെ ലോഗ്രോനോയിലാണു ഫാ. വാല്ലെസ് ജനിച്ചത്. 1949-ൽ പതിനഞ്ചാം വയസിൽ മിഷ്ണറി പ്രവർത്തനത്തിനായി ഇന്ത്യയിലെത്തി. 1958-ൽ തിരുപ്പട്ടം സ്വീകരിച്ചു. മദ്രാസ് സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫാ. വാല്ലെസ് 1960ൽ ഗുജറാത്ത് സർവ്വകലാശാലയിൽ ഗണിതശാസ്ത്ര അധ്യാപകനായി. 1960-1982 കാലയളവിൽ അലഹാബാദിലെ സെന്റ്‌ സേവ്യേഴ്സ് കോളേജിൽ ഗണിതവിഭാഗം പ്രൊഫസ്സറായിരുന്നു. അദ്ദേഹം തന്റെ സേവനം തുടരുന്ന കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിന്നു. ഗുജറാത്തി ഭാഷയിൽ പുതിയ എഴുത്ത് ശൈലി വികസിപ്പിക്കുന്നതിലും, നിരവധി ഗണിത സിദ്ധാന്തങ്ങൾ ഇന്ത്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നതിലും സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തി കൂടിയായിരിന്നു ഫാ. വാല്ലെസ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.