ഒറീസ മിഷൻ 17: ഒറീസയിലെ കാണ്ഡമാൽ ജില്ലയിലുള്ള ജിബേന്ദ്ര എന്ന വിശ്വാസിയുടെ സാക്ഷ്യം

ഒറീസയിലെ കാണ്ഡമാൽ ജില്ലയിലുള്ള ജിബേന്ദ്ര എന്ന വിശ്വാസിയുടെ സാക്ഷ്യം

എം എസ് ടി യുടെ ഒറീസയിലെ നിർമൽ ജ്യോതി മിഷനിലെ ഒരു ഗ്രാമമാണ് ബാടിപൊങ്ക. ഏകദേശം 12 ഓളം കുടുംബങ്ങൾ ഇന്ന് ക്രിസ്തീയ വിശ്വാസം സ്വീകരിച്ച നമ്മോടൊപ്പം ആയിരിക്കുകയാണ്. ഈ ഗ്രാമത്തിലെ ക്രിസ്തീയ വിശ്വാസ സമൂഹത്തിന്റെ നേതാവാണ് ജിബേന്ദ്ര. 2008ലെ കലാപസമയത്ത് പ്രൊട്ടസ്റ്റൻറ് സമൂഹത്തോടൊപ്പം ആയിരുന്ന ഇവർ വളരെയേറെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നവരാണ്. കലാപ സമയത്ത് ഈ ഗ്രാമത്തെ ആക്രമിക്കാൻ വരുകയും ആ സമൂഹത്തിന്റെ നേതാവ് എന്ന നിലയ്ക്ക് ജിബേന്ദ്രയെ പ്രത്യേകം ലക്ഷ്യം വയ്ക്കുകയും ചെയ്തിരുന്നു.

ആയുധങ്ങളും തീ പന്തങ്ങളുമായി വരുന്ന അക്രമിളെ കണ്ടു പ്രാർത്ഥനയോടെ കാട്ടിലേക്ക് ഓടി ഒളിച്ചവരാണിവർ. പ്രാർത്ഥനയോടെ പല ദിവസങ്ങളും ജീബേന്ദ്രയുടെ നേതൃത്വത്തിൽ അവർ കാട്ടിൽ കഴിഞ്ഞു. അദ്ദേഹത്തിന്റെ തീഷ്ണത നിമിത്തം ആരും വിശ്വാസം ഉപേക്ഷിക്കുവാനോ ദൈവത്തെ ഉപേക്ഷിക്കുവാനോ തയ്യാറായില്ല. പ്രത്യാശ പകർന്നുകൊടുത്തു അവൻ ഗ്രാമവാസികളെ ഒരുമിച്ച് നിർത്തി. ദിവസങ്ങൾക്കുശേഷം തിരിച്ചുവന്നപ്പോൾ അത്ഭുതമെന്നോണം അവരുടെ കൊച്ചു പ്രാർത്ഥനാലയമോ വീടുകളോ നശിപ്പിക്കപ്പെട്ടിട്ടില്ലായിരുന്നു. ജിബേന്ദ്ര ഇന്നും ഇത് ദൈവത്തിന്റെ ശക്തമായ വലംകൈയുടെ സംരക്ഷണമാണ് എന്ന് വിശ്വസിക്കുന്നു. ഇന്ന് ഗ്രാമവാസികൾ എല്ലാം സിറോ മലബാർ പാരമ്പര്യത്തിൽ, വിശ്വാസത്തിൽ ജിബേന്ദ്രയുടെ നേതൃത്വത്തിൽ വളരുകയാണ്.

അസാധാരണ പ്രേക്ഷിത മാസത്തിന്റെ പതിനേഴാം ദിനമായ ഇന്ന് പ്രതിസന്ധികളിലും തങ്ങൾക്ക് ലഭിച്ച വിശ്വാസം കൈമോശം വരാതെ കാത്തുസൂക്ഷിച്ച ഒറീസയിലെ ഗ്രാമവാസികളെ ഓർത്തുകൊണ്ട് ഇന്നത്തെ പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ഒറീസയിലെ മിഷണറിമാരുടെ നീയോഗങ്ങളെ പ്രത്യേകമായി സമർപ്പിക്കാം.. പ്രാർത്ഥിക്കാം….

MST ODISHA MISSION
Cuttack
9937262676