ഒറീസ മിഷൻ 29: വിധവയുടെ കൊച്ചുകാശ്

വിധവയുടെ കൊച്ചുകാശ് പോലെ കാഴ്ച സമർപ്പണം നടത്തുന്ന ഒറീസായിലെ വിശ്വസഗണം

കാഴ്ചസമർപ്പണങ്ങളും നേർച്ചകളും ഒത്തിരി നടത്താറുള്ളവരാണ് നാം. ഇവിടെ ഞായറാഴ്ച പ്രാർത്ഥനക്ക് വരുന്ന എല്ലാവരുടെയും കയ്യിൽ എന്തെങ്കിലും ഉണ്ടാവും. കൊച്ചു കുഞ്ഞുങ്ങൾ മുതൽ എല്ലാവരും അവരാൽ ആവുന്നത് കാഴ്ചയായി നൽകും. പണമായി നൽകാൻ അവരുടെ കയ്യിൽ മിക്കപ്പോഴും ഒന്നും ഉണ്ടാവില്ല. എന്നാൽ, തങ്ങളുടെ അധ്വാനത്തിന്റെ ഫലത്തിൽ നിന്നും ഒരു പങ്ക് അവർ കർത്താവിനു കാഴ്ചയായി നല്കും. ചിലപ്പോൾ ഒരു പിടി അരി, അല്ലെങ്കിൽ ഒരു ചെറിയ മത്തങ്ങയോ മറ്റ്‌ എന്തെങ്കിലും പച്ചക്കറികളോ, ഒരു ചെറിയ കോഴികുഞ്ഞ്‌. അങ്ങനെ എന്തെങ്കിലും. എന്നിട്ടു കാഴ്ചസമർപ്പനത്തിന്റെ സമയം അവർ അതുമായി നിരയായി വന്നു ബലിപീഠത്തിനുമുൻപിൽ മുട്ടുകുത്തി കാഴ്ച സമർപ്പിച്ചു അനുഗ്രഹം വാങ്ങി പോകും.

അന്നന്ന് വേണ്ട ആഹാരം പോലുമില്ലാത്ത മനുഷ്യർ തങ്ങളുടെ ഒരു നേരത്തെ ആഹാരത്തിനു വേണ്ട വക മുഴുവൻ കർത്താവിന്റെ മുൻപിൽ കാണിക്കവച്ചു നടന്നകലുന്നു. അന്ന് ഈശോ പുകഴ്ത്തിയ ആ വിധവയെപ്പോലെ. വാഴ്ത്തുകൾ ആഗ്രഹിക്കാത്ത ദൈവകൃപയിൽ ആശ്രയിക്കുന്ന കാടിന്റെ മക്കൾ…

അസാധാരണ പ്രേക്ഷിത മാസത്തിന്റെ ഇരുപത്തിയൊമ്പതാം ദിനമായ ഇന്ന് ലോകത്തിലുള്ള എല്ലാ മിഷനറിമാരെ ഓർത്തുകൊണ്ട് ഒരു വിശുദ്ധ കുർബാന സമർപ്പിക്കാം.

MST ODISHA MISSION
Cuttack
09937262676