സമാധാനത്തിൽ വിശ്രമിക്കുക

ജിന്‍സി സന്തോഷ്‌

നമ്മൾ ആയിരിക്കുന്ന ജീവിതത്തിനും എത്തിച്ചേരേണ്ട നിത്യജീവിതത്തിനും  ഇടയിലുള്ള, നമ്മൾ കടന്നുപോകേണ്ട ഒരു അവസ്ഥയാണ് മരണം. അത് ശാന്തമായ ഒരു ഉറക്കമാണ്. നിത്യതയിൽ ചെന്ന് കണ്ണു തുറക്കാനുള്ള ശാന്തമായ ഉറക്കം.

മൃതശരീരങ്ങൾക്കു മേൽ ആദരസൂചകമായി വയ്ക്കുന്ന റീത്ത് വൃത്താകൃതിയാണ്. മറ്റൊരു ആകൃതിയും സാധാരണ ഗതിയിൽ റീത്തിന് ഉണ്ടാവാറില്ല. വൃത്തത്തിന് ആദിയും അന്തവുമില്ല. ആദിയും അന്തവുമില്ലാതെ നിത്യതയോളം നീണ്ടുനിൽക്കുന്ന മനുഷ്യജീവിതം മരണം വഴി നിത്യതയിലേക്കുള്ള പ്രവേശനത്തിനു മുമ്പുള്ള ഒരു ശാന്തമായ ഉറക്കത്തിലാഴുന്നു.

“Rest in Peace” – സമാധാനത്തിൽ വിശ്രമിക്കുക. വൃത്താകൃതിയിലുള്ള റീത്ത് ഓർമ്മിപ്പിക്കുന്നതും ആശംസിക്കുന്നതും മനുഷ്യന്റെ നിത്യതയെയും അതിനു മുമ്പുള്ള മരണമാകുന്ന ശാന്തമായ ഉറക്കത്തെയുമാണ്. സെമിത്തേരി അനുഭവം മനുഷ്യന് ഒഴിവാക്കാൻ പറ്റാത്തത് അതുകൊണ്ടു തന്നെയാണ്.

സെമിത്തേരി ഒത്തിരിയേറെ പേരുടെ കണ്ണീരു വീണ് കുതിർന്ന ഇടമാണ്. മാതാപിതാക്കളുടെ, മക്കളുടെ, സഹോദരങ്ങളുടെ, സ്നേഹിതരുടെ, സഹപ്രവർത്തകരുടെ… അങ്ങനെ ഒത്തിരിയേറെ പേരുടെ കണ്ണീരു വീണ കുതിർന്ന മണ്ണിലാണ് നാളെ ഞാനും നീയും അഴുകിച്ചേരേണ്ടത്. മനുഷ്യർ തങ്ങളുടെ ജീവിതയാത്രയിൽ എവിടെയായിരുന്നാലും തിരികെയെത്താൻ കൊതിക്കുന്ന, തിരികെ വിളിക്കുന്ന ഇടമാണ് വീട്.

നമ്മൾ ലോകത്തിൽ ജീവിച്ചതിലും ഏറെക്കാലം ശാന്തമായി ഉറങ്ങി വിശ്രമിക്കേണ്ട സെമിത്തേരി നമ്മിൽ ഗൃഹാതുരത്വം ഉണർത്തണം.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.