കുമ്പസാര രഹസ്യം വെളുപ്പെടുത്താൻ വൈദികരെ നിർബന്ധിക്കുന്ന ബില്ലുമായി നോർത്ത് ഡക്കോട്ട

വൈദികരെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാൻ നിർബന്ധിക്കുന്ന ബില്ലുമായി നോർത്ത് ഡക്കോട്ടയിലെ മൂന്നു സംസ്ഥാനങ്ങൾ. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകളിൽ വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയില്ലെങ്കിൽ തടവും ഭീമമായ പിഴയും വിധിച്ചിരിക്കുന്ന ബില്ലാണ് നോർത്ത് ഡക്കോട്ടയിൽ ഈ ആഴ്ച അവതരിപ്പിച്ചത്. ഇതേ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് വൈദികരും വിശ്വാസികളും.

ജനുവരി 12 -ന് സംസ്ഥാന സെനറ്റർമാരായ ജൂഡി ലീ, കാതി ഹൊഗാൻ, കർട്ട് ക്രെൻ, സംസ്ഥാന പ്രതിനിധികളായ മൈക്ക് ബ്രാൻഡൻബർഗ്, മേരി ഷ്നൈഡർ എന്നിവർ ആണ് ബിൽ അവതരിപ്പിച്ചത്. മുൻപ് കുമ്പസാരത്തിൽ വെളിപ്പെടുന്നതായ കുട്ടികളുടെ ദുരുപയോഗം, സംശയപരമായ സാഹചര്യങ്ങളിൽ ഉള്ള ആളുകൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നതിൽ നിന്ന് ഒരു ആത്മീയ ഗുരു എന്ന നിലയിൽ വൈദികർക്ക് ഇളവ് ഉണ്ടായിരുന്നു. എന്നാൽ ഈ ഇളവാണ്‌ എടുത്തു മാറ്റുവാൻ പോകുന്നത്. ഈ ബിൽ നിയമസഭയിൽ പാസാക്കിയാൽ കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികരെ കുറ്റക്കാരായി മുദ്ര കുത്തുകയും 30 ദിവസത്തെ തടവോ 1,500 ഡോളർ വരെ പിഴയോ ചുമത്തുകയും ചെയ്യും.

കാനോൻ നിയമം അനുസരിച്ച് വൈദികര്‍ക്ക് കുമ്പസാര രഹസ്യം അത് എത്ര വലിയ കാര്യമാണെങ്കിലും  വെളിപ്പെടുത്തുവാൻ അനുവാദം ഇല്ല. എന്നാൽ വൈദിക ജീവിതത്തിന്റെ സത്തയായ കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുന്നതിനുള്ള അവകാശത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പുതിയ നിയമ നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി വൈദികരും ഒപ്പം വിശ്വാസികളും രംഗത്തെത്തി. കത്തോലിക്കാ വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് സഭ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.