സമാധാനത്തിനുള്ള നോബല്‍‍ സമ്മാനത്തിന്‍റെ നോമിനികളില്‍ ക്രൈസ്തവ സമൂഹവും

2018-ലെ നോബല്‍ സമ്മാനത്തിന്റെ നോമിനി പട്ടികയില്‍ ഇടം നേടി ക്രൈസ്തവ സമൂഹം. 331 ആളുകളുടെ പട്ടികയില്‍, ഈജിപ്ത്തിലെ ക്രൈസ്തവ സംമൂഹമായ കോപ്ടിക് സഭയും ഉണ്ട്.

സെപ്റ്റംബര്‍ 24-ന് കോപ്ടിക് ഓര്‍ഫന്‍സ് എന്ന ക്രൈസ്തവ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്. ഈജിപ്തിലും മറ്റു പ്രദേശങ്ങളിലും സർക്കാരുകളും ഭീകരവാദ സംഘടനകളും നടത്തുന്ന ആക്രമണങ്ങളെ, അതെ നാണയത്തില്‍ തന്നെ തിരിച്ചടിക്കാന്‍ വിസമ്മതിച്ചതാണ് ഈ സമൂഹത്തെ നോബല്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടം നേടി കൊടുത്തത്. ഈജിപ്തിലെ ജനസംഖ്യയുടെ 10% മാത്രം വരുന്ന ആളുകളാണ് കോപ്റ്റിക്കുകള്‍. വലിയ തോതില്‍ വംശഹത്യാ ഭീക്ഷണി നേരിടുന്ന ഒരു ജനസമൂഹം കൂടിയാണ് ഇവര്‍. 2015-ല്‍ മാത്രം 21 കോപ്ടുകളെയാണ് ലിബിയയില്‍ നിന്നും ഐ. എസ് തട്ടിക്കൊണ്ടു പോയത്. 2017-ല്‍ കൈറോയ്ക്ക് അടുത്തായുള്ള ഒരു പള്ളിയില്‍ ഏതാണ്ട് 10 പേരാണ് ഭീകരാക്രമണത്തില്‍ മരിച്ചു വീണത്.  അതെ വര്‍ഷം തന്നെ ഒരു ഓശാന ഞായര്‍ ദിവസം 49 ആളുകളാണ് പള്ളിയില്‍ ബോംബിട്ടത് മൂലം കൊല്ലപ്പെട്ടത്. അതേ വര്‍ഷം തന്നെ ഒരു കോപ്ടിക് വൈദികനെ കത്തികൊണ്ട് കുത്തി കൊല്ലപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ വര്‍ഷം, 216 വ്യക്തികളും 115 സംഘടനകളുമാണ് നോബല്‍ സമ്മാനത്തിനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചത്. ഒക്ടോബര്‍ 5-നാണ് അവാര്‍ഡ്‌ പ്രഖ്യാപിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.