വത്തിക്കാനിൽ സാമ്പത്തിക പ്രതിസന്ധിയില്ല: മോൺ. ഗലന്തീനോ 

വത്തിക്കാനിൽ സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്ന് പരിശുദ്ധ സിംഹസനത്തിന്റെ പൈതൃക സമ്പത്ത് കൈകാര്യം ചെയ്യുന്ന മോൺ. ഗലന്തീനോ. പുതുതായി പുറത്തിറങ്ങുന്ന വത്തിക്കാനെക്കുറിച്ചുള്ള പുസ്തകത്തിൽ ചില മാധ്യമങ്ങൾ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.

വത്തിക്കാന്റെ പാരമ്പര്യ സ്വത്തുക്കൾ എവിടെ നിന്ന് വരുന്നുവെന്നും അതിൽ ലാറ്ററൻ ഉടമ്പടിയുടെ വെളിച്ചത്തിലുള്ള സാമ്പത്തിക സമ്പ്രദായങ്ങളും അദ്ദേഹം വിശദീകരിച്ചു. പരിശുദ്ധ സിംഹസനത്തിന്റെ നിലവിലെ സ്ഥിതി ഏതൊരു കുടുംബത്തിന്റെയും വിവിധ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രീയ നിലയിൽ നിന്നും വ്യത്യസ്തമല്ലെന്നും ചില നേരങ്ങളിൽ ചിലവുകളെ, വരവ് നോക്കി പുനർക്രമീകരിക്കേണ്ട ആവശ്യകത ഇവിടെയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വത്തിക്കാനെതിരായുള്ള നീക്കങ്ങൾ പലതും പാപ്പയെയും കൂരിയയെയും എതിർക്കാനുള്ള ബലഹീന മാധ്യമ ശ്രമമാണെന്നും മറ്റ് തരത്തിലുള്ള എഴുത്തുകൾ ‘ഡാവിഞ്ചി കോഡ്’ സമീപനമാണെന്നും അദ്ദേഹം തൻ്റെ അഭിമുഖത്തിൽ പറഞ്ഞു.