കുടിയേറ്റക്കാര്‍ക്കും പരിസ്ഥിതിക്കുമായുള്ള സിസിബിഐ കമ്മീഷന് പുതിയ സെക്രട്ടറിമാര്‍ 

ഫാ. ജെയ്‌സണ്‍ വാടശ്ശേരി (49) ഫാ. ജോഷ്വ ഡിസൂസ (37), ഫാ. ജോര്‍ജ്ജ് ജേക്കബ്, എസ്എസി (54) എന്നിവരെ കുടിയേറ്റക്കാര്‍ക്കും പരിസ്ഥിതിക്കും ചെറിയ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കുമായുള്ള കമ്മീഷന്‍ സെക്രട്ടറിമാരായി നിയമിച്ചു. എണ്‍പത്തിരണ്ടാം എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിലാണ് പുതിയ നിയമനം.

വരാപ്പോളി അതിരൂപതാംഗമായ ഫാ. ജെയ്‌സണ്‍ വാടശ്ശേരി, കത്തോലിക്കാ കുടിയേറ്റക്കാര്‍ക്കായുള്ള അന്താരാഷ്ട്ര കമ്മീഷന്റെ സെക്രട്ടറിയായി സേവനം ചെയ്യുന്നതിനിടയിലാണ് പുതിയ ഉത്തരവാദിത്വം ലഭിക്കുന്നത്.

ബോംബെ അതിരൂപതാംഗമായ ഫാ. ജോഷ്വ ഡിസൂസ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആണ്.

ഫാ. ജോര്‍ജ്ജ് ജേക്കബ് കാത്തലിക് അപ്പസ്‌തോല്‍സ് എന്ന സന്യാസ സമൂഹത്തിലെ അംഗമാണ്.