എന്റെ സ്വര്‍ഗ്ഗീയ അമ്മ…

നന്മ നിറഞ്ഞ മാതാവേ
നാഥന്‍ നല്‍കിയ തായ നീയേ…
നിത്യവും നിന്‍ ചാരെ അണഞ്ഞീടാം ഞാന്‍
എന്‍ പാപങ്ങള്‍ ഓര്‍ത്തിതാ കേഴുന്നു ഞാന്‍…

അനുഗ്രഹിക്കൂ അമ്മേ… കൃപ ചൊരിയൂ…
അനവരതം നിന്‍ സ്‌നേഹമേകൂ…

കരുണാര്‍ദ്രയായൊരെന്‍ മാതാവേ…
കരുണ നിറഞ്ഞെന്നെ കാക്കേണമെ
കദനവഴികള്‍ ഞാന്‍ താണ്ടുന്ന നേരത്ത്
കരതാരിലെന്നെ നീ കാക്കേണമേ…

മാനവലോകത്തിന്‍ മാതാവേ…
മാനവര്‍ക്കെല്ലാം അമ്മ നീയേ…
മരണസമയം വന്നെത്തുന്ന നേരത്ത്
മാറോടണച്ചെന്നെ സ്വീകരിക്കൂ…

ജീനാ ടോം