ഐഎസ് ഭീകരരുടെ താവളമായിരുന്ന സിറിയന്‍ നഗരത്തില്‍ നിന്ന് മുസ്ലീം വിശ്വാസികള്‍ കൂട്ടത്തോടെ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക്

ഒരിക്കല്‍ ഐഎസ് ഭീകരരുടെ താവളമായിരുന്ന കോബോണി നഗരത്തില്‍ മുസ്ലീം മതവിശ്വാസത്തില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് എത്തുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു.

നാല് വര്‍ഷം മുന്‍പ് സിറിയയിലെ കൊബാനി നഗരം ഐഎസ് തീവ്രവാദികളുടെ കേന്ദ്രമായിരുന്നു. ‘യുദ്ധവും കലഹങ്ങളും മതത്തിന്റെ പേരിലുള്ള പോരാട്ടങ്ങളുമാണ് തങ്ങളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ചേരുന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുന്നത്’ എന്ന് ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് പുതിയതായി ചേര്‍ന്നവര്‍ വ്യക്തമാക്കി. 2015-ലാണ് ഐഎസ് ഭീകരരുടെ കയ്യില്‍ നിന്ന് അമേരിക്കന്‍ സൈന്യം ഈ നഗരത്തെ വീണ്ടെടുത്തത്.

കബോണിയില്‍ നിന്ന് തുര്‍ക്കിയിലേയ്ക്ക് ചികിത്സയ്ക്കായി എത്തിയതാണ് മാക്‌സിം അഹ്മദ് എന്ന ഇരുപത്തിരണ്ടുകാരന്‍. അവിടെ സഭയുടെ കീഴിലുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് ചികിത്സകളും മറ്റും ലഭ്യമായി. ശേഷം അവരുടെ പ്രവര്‍ത്തനങ്ങളും മറ്റും ശ്രദ്ധിക്കുവാന്‍ തുടങ്ങി. അവര്‍ സന്തോഷത്തോടെ സ്‌നേഹിച്ചുകൊണ്ട് ജീവിക്കുന്നത് കണ്ടു. ഒരിക്കല്‍, അവന്‍ അവരെ കാണുമ്പോള്‍ അവര്‍ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അത് അവനില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് അവനെ എത്തിച്ചു.

ഈ നഗരത്തില്‍ നിന്ന് തന്നെ നൂറോളം ആളുകള്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളില്‍ സ്ഥിരമായി പങ്കെടുത്തുവരുന്നു. തീവ്രവാദികള്‍ ഇസ്ലാം മതത്തിനു നല്‍കുന്ന ക്രൂരമായ വ്യാഖ്യാനത്തില്‍ മനംമടുത്താണ് പലരും ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് തിരിയുന്നത്.